മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം.....ലോക്ഡൗണ്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം

മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് പടര്‍ന്നു പിടിക്കുന്നു. സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 15,817 ആയി ഉയര്‍ന്നു. ഇന്നലെ മുംബൈയില്‍ മാത്രം 1,646 പേര്‍ക്ക് രോഗം ബാധിച്ചു.
24 മണിക്കൂറിനിടെ 56 പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മുംബൈയിലെ രോഗികളില്‍ 90 ശതമാനവും ഫ്‌ലാറ്റുകളില്‍ നിന്നും റസിഡന്റ് ഏരിയകളില്‍ നിന്നുമുള്ളവരായിരുന്നു. 10 ശതമാനം മാത്രമാണ് ചേരികളില്‍ നിന്നുള്ള രോഗികള്‍.
എന്നാല്‍, ഇപ്പോള്‍ ചേരികളില്‍ നിന്നുള്ള രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ബൃഹാന്‍-മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.
അതേസമയം മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം. സംസ്ഥാനത്തെ പത്ത് ജില്ലകളിലാണ് കോവിഡ് വീണ്ടും രൂക്ഷമായിരിക്കുന്നത്. രാത്രി കര്‍ഫ്യൂവും ലോക്ഡൗണും ഇവിടങ്ങളില്‍ പലയിടത്തും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പര്‍ഭാനി ജില്ലില്‍ വെള്ളിയാഴ്ച മുതല്‍ രാത്രികാല ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. രാത്രി 12 മുതല്‍ രാവിലെ ആറ് വരെയാണ് ലോക്ഡൗണ്‍. മാര്‍ച്ച് 12 മുതല്‍ 22 വരെ പനവേല്‍, നവി മുംബൈ, എന്നിവിടങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
പര്‍ഭാനി ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ രാത്രി 12മുതല്‍ പുലര്‍ച്ചെ ആറുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അകോലയില്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ആറ് വരെയും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ച മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ 15000 കവിഞ്ഞിരുന്നു. ഇതോടെ സംസ്ഥാനത്ത് മിനി ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. സ്‌കൂളുകളും കോളേജുകളും മാര്‍ച്ച് 31 വരെ അടച്ചു. പുണെയില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
കൂടാതെ, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബാറുകള്‍ തുടങ്ങിയവ രാവിലെ 10 മുതല്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























