സമര പന്തലുകള്‍ക്ക് പകരം ഇഷ്ടിക കൊണ്ട് കെട്ടി സിമന്റ് തേച്ച വീടുകള്‍ നിര്‍മിച്ച് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍

സമര പന്തലുകള്‍ക്ക് പകരം ഇഷ്ടിക കൊണ്ട് കെട്ടി സിമന്റ് തേച്ച വീടുകള്‍ നിര്‍മിച്ച് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍സമര പന്തലുകള്‍ക്ക് പകരം ഇഷ്ടിക കൊണ്ട് കെട്ടി സിമന്റ് തേച്ച വീടുകള്‍ നിര്‍മിച്ച് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍. സമരം ദീര്‍ഘ നാളത്തേക്ക് നീട്ടുന്നതിന് മുന്നോടിയായാണ് ഇത്തരം വീടുകള്‍ നിര്‍മിച്ചത്.
കഠിനമായ തണുപ്പിനെയും മറ്റു നിയന്ത്രണങ്ങളേയും അതിജീവിച്ചാണ് അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരം ചെയ്യുന്നത്. കര്‍ഷസമരം അഞ്ചുമാസം പിന്നിട്ടതിന്റെ പശ്ചാത്തലത്തില്‍ സ്ഥിരമായ അഭയം എന്ന രീതിയില്‍ ഇവര്‍ വീടുനിര്‍മാണത്തിലേക്ക് കടക്കുകയായിരുന്നു.
ഹരിയാനയ്ക്ക് സമീപമുളള തിക്രി അതിര്‍ത്തിക്ക് സമീപം 25 സ്ഥിര ഭവനങ്ങള്‍ കര്‍ഷകര്‍ നിര്‍മിച്ചതായാണ് റിപ്പോര്‍ട്ട്. കിസാന്‍ സോഷ്യല്‍ ആര്‍മിയാണ് അതിര്‍ത്തിയില്‍ ഭവനങ്ങള്‍ നിര്‍മിക്കുന്നതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
'ഈ വീടുകള്‍ കര്‍ഷകരുടെ മനസ്സുപോലെ കരുത്തേറിയതും സ്ഥിരവുമാണ്. 25 വീടുകള്‍ പണിതുകഴിഞ്ഞു. വരും ദിവസങ്ങളില്‍ 1000-2000 വീടുകള്‍ നിര്‍മിക്കും.' കിസാന്‍ സോഷ്യല്‍ ആര്‍മി പറഞ്ഞു.
20,000 മുതല്‍ 25,000 വരെയാണ് ഒരു വീടിന്റെ നിര്‍മാണത്തിനായി ചെലവ് വരുന്നത്. സൗജന്യമായാണ് നിര്‍മാണ ജോലികള്‍ കര്‍ഷകര്‍ക്ക് ചെയ്തുകൊടുക്കുന്നത്. എന്നാല്‍ നിര്‍മാണ സാമഗ്രികള്‍ വാങ്ങുന്നതിനായി കര്‍ഷകര്‍ പണം നല്‍കണം.
"
https://www.facebook.com/Malayalivartha























