ഇന്ത്യയില്‍ സി.പി.എം. എന്ന രാഷ്ട്രീയപാര്‍ട്ടി പരാജയപ്പെടുകയാണോ? ഇടതുകക്ഷികള്‍ക്ക് 2004 ല്‍ ലോകസഭയില്‍ 60 ല്‍ അധികം സീറ്റുകള്‍ ഉണ്ടായിരുന്നത് 2019 ല്‍ 5 ആയി കുറഞ്ഞു. പശ്ചിമബംഗാളിലും ത്രിപുരയിലും ഉണ്ടായിരുന്ന സംസ്ഥാനഭരണം നഷ്ടപ്പെട്ടു. ബംഗാളില്‍ 2021 ഏപ്രിലില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ഉറപ്പില്ല... കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല
ഇന്ത്യയില്‍ സി.പി.എം. എന്ന രാഷ്ട്രീയപാര്‍ട്ടി പരാജയപ്പെകയാണോ? ഇടതുകക്ഷികള്‍ക്ക് 2004 ല്‍ ലോകസഭയില്‍ 60 ല്‍ അധികം സീറ്റുകള്‍ ഉണ്ടായിരുന്നത് 2019 ല്‍ 5 ആയി കുറഞ്ഞു. പശ്ചിമബംഗാളിലും ത്രിപുരയിലും ഉണ്ടായിരുന്ന സംസ്ഥാനഭരണം നഷ്ടപ്പെട്ടു. ബംഗാളില്‍ 2021 ഏപ്രിലില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ഉറപ്പില്ല. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല.
കേരളത്തിലെ സിപിഎം മുമ്പില്ലാത്ത വിധത്തില്‍ പ്രതിസന്ധി നേരിടുന്നു. മുഖ്യമന്ത്രിയും സ്പീക്കറും മറ്റ് മൂന്ന് മന്ത്രിമാരും ഡോളര്‍കടത്തിന് പ്രേരണ നല്‍കി സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് പ്രധാന പ്രതി സ്വപ്നാ സുരേഷിന്റെ മജിസ്ട്രേറ്റ് മുമ്പാകെ നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞിരിക്കുന്നതായി കേരളത്തിന്റെ ചുമതലയുള്ള കസ്റ്റംസ് കമ്മീഷണര്‍ കേരളാഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈവിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടും. ഡോളര്‍കടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും കുറ്റവിമുക്തരാവുന്നതിനുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പകരം അമിത്ഷാ വര്‍ഗീയവാദിയാണെന്ന് ആരോപിച്ച് മുസ്ലിങ്ങളുടെ വോട്ടിനു വേണ്ടി ശ്രമിക്കുന്നത് മതേതര ജനാധിപത്യമല്ല. അത് ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല.
ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രിയെക്കുറിച്ചും നാളിതുവരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. ബീഹാറില്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് ജയിലില്‍കിടക്കുന്നത് കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ടാണ്. ഇന്ത്യയില്‍ പല മുഖ്യമന്ത്രിമാരും അഴിമതി കേസുകളില്‍ ആരോപണവിധേയരായിട്ടുണ്ടെങ്കിലും ഡോളര്‍കടത്ത്, സ്വര്‍ണക്കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ നാളിതുവരെ ഉയര്‍ന്നു വന്നിട്ടില്ല.
സി.പി.എമ്മിലെ പഴയകാല നേതാക്കള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. മുഖ്യമന്ത്രിയും കൂട്ടരും കുറ്റക്കാരെന്നു കണ്ടാല്‍ അതോടെ സിപിഎമ്മിന്റെ തകര്‍ച്ച പൂര്‍ണമാകും. സി.പി.എം. മത്സരിക്കുന്ന 85 സീറ്റുകളില്‍ 20 സീറ്റുകളിലും തെരുവില്‍ പ്രതിഷേധ പ്രകടനം നടക്കുന്നു.
ഈ പ്രതിഷേധം സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെയല്ല. മറിച്ച് പാര്‍ട്ടിയെ തെറ്റായി നയിക്കുന്ന മുഖ്യമന്ത്രിയ്ക്കും നേതാക്കള്‍ക്കും എതിരെയാണ്. കേരളവും ത്രിപുരയുടെ മാര്‍ഗ്ഗത്തിലാണ്.