പോത്തിന്റെ ജന്മദിനം നന്നായിട്ടൊന്നു ആഘോഷിച്ചു; പോലീസിൽ നിന്നും മുട്ടൻ പണികിട്ടി ഉടമ

മഹാരാഷ്ട്രയിലെ താനെയിൽ പോത്തിന്റെ ജന്മദിനത്തിൽ വൻ ആഘോഷം. ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. മഹാരാഷ്ട്രയിൽ കോവിഡ് അതിരൂക്ഷമായി ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ മറികടനന്നായിരുന്നു ഉടമ പോത്തിന്റെ പിറന്നാൾ ആഘോഷിച്ചത്.
30 കാരനായ കിരൺ മാത്രെയ്ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോത്തിന്റെ ജന്മദിനത്തിൽ നാട്ടുകാരെ വിളിച്ചുകൂട്ടി ആഘോഷിക്കുകയായിരുന്നു ഇയാൾ.
പരിപാടിയിൽ എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും ലംഘിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. പരിപാടിക്കെത്തിയവർ മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ല. വ്യാഴാഴ്ച പരിപാടി കഴിഞ്ഞതിന് പിന്നാലെയെത്തിയ പൊലീസ് കിരണിനെതിരെ കേസെടുക്കുകയായിരുന്നു.
ക്രിമിനൽ നിയമം 269ാം വകുപ്പ് പ്രകാരമാണ് കിരണിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ പലയിടങ്ങളിലും പ്രാദേശികമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായിരുന്നു. താനെയിലെയും സ്ഥിതി സമാനമാണെന്നിരിക്കെയാണ് നിയമങ്ങൾ കാറ്റിൽ പറത്തുന്ന രീതിയിലെ ഇദ്ദേഹത്തിന്റെ ആഘോഷം.
https://www.facebook.com/Malayalivartha























