ബി.ജെ.പിക്ക് വോട്ട് ചെയ്യരുത്; പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍. നന്ദിഗ്രാമിലെ വോട്ടര്‍മാരോടായിരുന്നു ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായതിന്റെ അഭ്യര്‍ത്ഥന. വിളകള്‍ക്ക് ഇനി താങ്ങുവില ലഭിക്കില്ലെന്നും രാജ്യം കൊള്ളയടിക്കുന്ന ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്നും പറയാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിനിധികള്‍ നന്ദിഗ്രാമില്‍ പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം നടപ്പാക്കിയ കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച കൊല്‍ക്കത്തയില്‍ മഹാപഞ്ചായത്തും സംഘടിപ്പിച്ചു. തുടര്‍ന്നാണ് നന്ദിഗ്രാം യാത്ര പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha























