കണ്ണില്ലാത്ത ക്രൂരത.... പീഡനശ്രമം ചെറുത്ത നാലു വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി, വിവരമറിഞ്ഞ അച്ഛന്‍ സങ്കടം സഹിക്കാനാവാതെ ജീവനൊടുക്കി

കണ്ണില്ലാത്ത ക്രൂരത.... പീഡനശ്രമം ചെറുത്ത നാലു വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി, വിവരമറിഞ്ഞ അച്ഛന്‍ സങ്കടം സഹിക്കാനാവാതെ ജീവനൊടുക്കി.
നാലുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടോയ്‌ലറ്റ് പൈപ്പിനുള്ളില്‍ ഉപേക്ഷിച്ചു. മകളുടെ മരണവിവരം അറിഞ്ഞ ഞെട്ടലില്‍ പിതാവും ജീവനൊടുക്കി. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ പ്രതിയായ സന്തോഷ് രജത് എന്ന മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നതിങ്ങനെ.... ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ പ്രതി പ്രലോഭനങ്ങളിലൂടെ തന്റെ ഫ്‌ലാറ്റിലെത്തിക്കുകയായിരുന്നു.
ഇതിനു ശേഷം കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടി കരച്ചില്‍ ആരംഭിച്ചതോടെ ഒരു കൂര്‍ത്ത ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ കെട്ടി ഫ്‌ലാറ്റിന് പിറകിലായുള്ള ടോയ്‌ലറ്റിന്റെ ചെറിയ പൈപ്പിനുള്ളില്‍ ഉപേക്ഷിച്ചു. എന്നാണ് ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി പൊലീസ് സൂപ്രണ്ടന്റ് അറിയിച്ചത്. കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പരാതിയുമായി നരോലി സ്റ്റേഷനിലെത്തി.
കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പെണ്‍കുട്ടി താമസിക്കുന്ന പ്രദേശത്തെ നാല്‍പ്പതോളം ഫ്‌ലാറ്റുകളിലാണ് പരിശോധന നടത്തിയത്. 'പൊലീസ് പരിശോധനയ്ക്കിടെ സന്തോഷിന്റെ ഫ്‌ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ ശ്രദ്ധയില്‍പ്പെട്ടു.
വിശദമായ തെരച്ചിലില്‍ ടോയ്‌ലറ്റിനോട് ചേര്‍ന്ന പൈപ്പിനുള്ളില്‍ നിന്നും ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു' സ്വാമി കൂട്ടിച്ചേര്‍ത്തു. ചോദ്യം ചെയ്യലില്‍ സന്തോഷ് കുറ്റസമ്മതം നടത്തി. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഫ്‌ലാറ്റിലെത്തിച്ച് ലൈംഗികപീഡനം നടത്താന്‍ ശ്രമിച്ചെന്നും തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നും ഇയാള്‍ വ്യക്തമാക്കി.
കുഞ്ഞിന്റെ വിയോഗം താങ്ങാനാകാതെ പിതാവും ജീവനൊടുക്കിയെന്ന വിവരവും എസ്പി തന്നെയാണ് പുറത്തുവിട്ടത്.
മകളുടെ മൃതദേഹം കണ്ടതിന് പിന്നാലെ കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായ പിതാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഝാര്‍ഖണ്ഡ് ധന്‍ബാദ് സ്വദേശിയായ പ്രതി, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയിലാണ് താമസം. ഇവിടെ വിവിധ ഫാക്ടറികളില്‍ ജോലിയെടുത്ത് വരികയായിരുന്നു.
അറസ്റ്റ് ചെയ്ത സന്തോഷ് രജതിനെതിരെ തട്ടിക്കൊണ്ടു പോകല്‍, പീഡനം, കൊലപാതകം എന്നിവയ്ക്ക് പുറമെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha























