നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു; തമിഴ്നാട് കോണ്‍ഗ്രസിൽ മനുഷ്യാവകാശ വിഭാഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കും
ചെന്നൈ തെന്നിന്ത്യന്‍ നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്നാട് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് ഷക്കീല അറിയിച്ചു. തമിഴ്നാട് കോണ്‍ഗ്രസിന്റെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഷക്കീലയുടെ പ്രവര്‍ത്തനം.
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിദ്ധ്യമായിരുന്ന ഷക്കീല നിലവില്‍ സിനിമാ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ചെന്നൈയില്‍ താമസിക്കുകയാണ്.. ഇടയ്ക്ക് സിനിമാ നിര്‍മ്മാണത്തിലേക്കും ഷക്കീല കടന്നിരുന്നു.തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 110 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ഷക്കീല അഡള്‍ട്ട്സ് ഓണ്‍ലി ചിത്രങ്ങളിലൂടെ പ്രശസ്തയായത്.
https://www.facebook.com/Malayalivartha