Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സ്മൃതി ഇറാനി; സ്ത്രീകള്‍ എന്ത് ധരിക്കുന്നു എന്നതില്‍ രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ല, സ്ത്രീക്കും അവളുടേതായ സ്വാതന്ത്ര്യം ഉണ്ട്

26 MARCH 2021 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി

ഡല്‍ഹി സര്‍വകലാശാലയിലെ വേനലവധി വെട്ടിച്ചുരുക്കി... ജൂണ്‍ ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി

സ്വാതി കാല് മാറിയാല്‍... ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു; കെജ്രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ പൊലീസ് കേസെടുത്തു; ആം ആദ്മിക്ക് നാണക്കേടായ സംഭവം ബിജെപി മുതലെടുക്കുന്നു

പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 മരണം... നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

 

ആളുകള്‍ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതിനെക്കുറിച്ച്‌ രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വികസന മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ തിരത് സിങ് റാവത്തിന്റെ പ്രസ്താവന തള്ളിക്കൊണ്ടാണ് സ്മൃതി ഇറാനി രംഗത്തുവന്നത്. ആദ്യമായാണ് ബിജെപി മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച്‌ സ്വന്തം പാര്‍ട്ടിയിലുള്ള ഒരാള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

പവിത്രമായ ചില കാര്യങ്ങളുണ്ട്, അതിലൊന്ന് സ്ത്രീക്ക് അവളുടെ ജീവിതം നയിക്കാനും സമൂഹവുമായി ഇടപഴകാനും, ആഗ്രഹിക്കുന്നത് തിരഞ്ഞെടുക്കുന്നതിനുമുള്ള അവകാശവുമാണ്. അവര്‍ക്ക് അനുയോജ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ തെരഞ്ഞെടുക്കാം. അതില്‍ മറ്റൊരാള്‍ അഭിപ്രായം പറയേണ്ടതില്ല എന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞിരിക്കുന്നത്.

 

 

പുരുഷന്മാര്‍, സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്സ് തുടങ്ങിയവര്‍ എന്ത് വസ്ത്രം ധരിക്കുന്നു, എന്ത് കഴിക്കുന്നു, എന്ത് ചെയ്യുന്നു ഇതൊന്നും രാഷ്ട്രീയക്കാര്‍ നോക്കേണ്ടതില്ല. കാരണം ആത്യന്തികമായി നമ്മള്‍ ചെയ്യേണ്ടത് നയരൂപീകരണവും നിയമവാഴ്ച ഉറപ്പാക്കലുമാണ്. നിരവധി രാഷ്ട്രീയക്കാര്‍ ഇത്തരത്തില്‍ അപക്വമായ, മണ്ടത്തരം നിറഞ്ഞ ചില പ്രസ്താവനകള്‍ നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

കീറിപ്പറിഞ്ഞ ജീന്‍സ് ധരിച്ച സ്ത്രീകള്‍ സമൂഹത്തെ അപമാനിക്കുന്നു എന്ന് റാവത്തിന്റെ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ഒരു ചടങ്ങില്‍ സംബന്ധിക്കവെയായിരുന്നു റാവത്ത് വിവാദ പരാമര്‍ശം നടത്തിയത്. ഇന്നത്തെ യുവജനങ്ങള്‍ക്ക് മൂല്യങ്ങള്‍ നഷ്ടപ്പെട്ടെന്നും വിചിത്രമായ ഫാഷന്‍ ട്രെന്‍ഡുകളാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുട്ടു വരെ കീറിയ ജീന്‍സ് ഇടുമ്പോൾ വലിയ ആളുകളായാണ് കണക്കാക്കുന്നതെന്നും സ്ത്രീകളും ഇത്തരം ട്രെന്‍ഡുകള്‍ പിന്തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

 

 

 

 

'ഇത്തരം ജീന്‍സുകള്‍ വാങ്ങാനാണ് അവര്‍ കടയില്‍പ്പോകുന്നത്. അങ്ങനെയുള്ളത് കിട്ടിയില്ലെങ്കില്‍ കത്രിക വച്ച്‌ ജീന്‍സ് മുറിച്ച്‌ ആ തരത്തിലാക്കും' വിമാനത്തില്‍ തന്റെ അടുത്തുള്ള സീറ്റിലിരുന്ന സ്ത്രീയുടെ വസ്ത്രധാരണത്തെക്കുറിച്ചും റാവത്ത് പറഞ്ഞിരുന്നു.

'ബൂട്ട്സും മുട്ടുവരെ കീറിയ ജീന്‍സും കൈയില്‍ നിരവധി വളകളുമായിരുന്നു അവരുടെ വേഷം. രണ്ടു കുട്ടികളും ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്നു. അവരൊരു സന്നദ്ധ സംഘടന നടത്തുന്നുണ്ട്. സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നയാളാണ്. രണ്ടു കുട്ടികളും ഉണ്ട്. പക്ഷേ, മുട്ടുവരെ കീറിയ ജീന്‍സാണ് ധരിക്കുന്നത്. എന്ത് മൂല്യങ്ങളാണ് ഇവര്‍ പകര്‍ന്നുനല്‍കുന്നത്?' എന്നായിരുന്നു റാവത്തിന്റെ ചോദ്യം.

 

 

 

ചില കാര്യങ്ങള്‍ പവിത്രമാണ്, സ്ത്രീകള്‍ക്ക് സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള അവകാശ മുണ്ട്. നിങ്ങള്‍ നിയമം ലംഘിക്കാത്ത കാലത്തോളം അവള്‍ക്ക് അനുയോജ്യമാണെന്ന് തോന്നുന്നിടത്തോളം നിങ്ങളുടെ ജീവിതം നയിക്കാനും സമൂഹവുമായി ഇടപഴകാനും സാധിക്കണം. നിങ്ങള്‍ എന്ത് ചെയ്യണമെന്ന് നിങ്ങളോട് പറയാനുള്ള ഒരു അവകാശവും എനിക്കുണ്ടാവില്ല, അല്ലെങ്കില്‍ മറ്റൊരാള്‍ക്കുണ്ടാവില്ല, സ്മൃതി ഇറാനി പറഞ്ഞു. എന്തുകൊണ്ടാണ് പാര്‍ട്ടി സഹപ്രവര്‍ത്തകനായ റാവത്തിന്റെ പരാമര്‍ശത്തെ സാമൂഹ്യ മണ്ടത്തരം എന്ന് നിങ്ങള്‍ പറഞ്ഞത് എന്ന ചോദ്യത്തിന് പ്രബുദ്ധമായ മനസുള്ള ആരും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തില്ലെന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (3 minutes ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (15 minutes ago)

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (24 minutes ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (40 minutes ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (48 minutes ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (56 minutes ago)

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും  (1 hour ago)

മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...  (1 hour ago)

DPR-ന് അംഗീകാരമായി  (1 hour ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (2 hours ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (2 hours ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (2 hours ago)

ഡി എൻ എ പരിശോധന ഉടൻ  (3 hours ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (3 hours ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (3 hours ago)

Malayali Vartha Recommends