അസാം, ബംഗാള്‍ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ നാളെ ബൂത്തിലേക്ക്... അസമില്‍ മൂന്ന് ഘട്ടങ്ങളായും, ബംഗാളില്‍ എട്ട് ഘട്ടങ്ങളുമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്

അസാം ബംഗാള്‍ സംസ്ഥാനങ്ങളിലെ ആദ്യഘട്ടവോട്ടെടുപ്പ് നാളെ. അസമില്‍ മൂന്ന് ഘട്ടങ്ങളായും, ബംഗാളില്‍ എട്ട് ഘട്ടങ്ങളുമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി മമതയുടെ ഭരണം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് ബിജെപി ഇറങ്ങിയിരിക്കുന്ന ബംഗാളില്‍ 30 മണ്ഡലങ്ങളിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ എട്ടുഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും, ഫലപ്രഖ്യാപനവും മെയ് 2 ന് നടക്കും. അടുത്ത കാലത്തായി ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഒന്നാണിത്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തം മണ്ഡലം നിലനിര്‍ത്താന്‍ കഠിനമായി പരിശ്രമിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി കിഴക്കന്‍ സംസ്ഥാനത്ത് താമര വിരിയിക്കുമെന്ന വെല്ലുവിളിയായി നില്ക്കുന്നു.
അസമില്‍ 12 ജില്ലകളിലായുള്ള 47 മണ്ഡലങ്ങളാണ് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് 264 സ്ഥാനാര്‍ത്ഥികളാണ് നാളെ ജനവിധി തേടുന്നത്. 27 മണ്ഡലങ്ങള്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. അസമില്‍ പൗരത്വ ഭേദഗതി കത്തിപടര്‍ന്ന മേഖലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ റിപുണ്‍ ബോറയും അടക്കമുള്ള പ്രമുഖകര്‍ ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ടാണ് എന്‍ഡിഎ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ട് തന്നെ ബിജെപി പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്രമന്ത്രി അമിത് ഷായും ബംഗാളിലും അസാമിലും എത്തിയിരുന്നു.
https://www.facebook.com/Malayalivartha


























