ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനെത്തുടര്‍ന്ന് ഭാര്യയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മധ്യപ്രദേശ് ബേട്ടൂരില് വ്യാഴാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കവിതയുടെ ഒരു കൈ പൂര്‍ണമായും ഒരു കൈയ്യിലെ മൂന്നു വിരലുകളും നഷ്ടമായി. വെട്ടിമാറ്റിയ ഭാഗങ്ങള്‍ തുന്നിചേര്‍ത്തെങ്കിലും ശരിയായി പ്രവര്‍ത്തിക്കുമോ എന്ന കാര്യം സംശയമാണ്. സംഭവത്തില്‍ രാജു വന്ശങ്കറിനെയാണ് പോലീസ് അറസ്റ്റുചെയ്തിരിക്കുന്നത്.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനെത്തുടര്‍ന്ന് വ്യാഴാഴ്ച 17കാരിയായ മകളോടൊപ്പം കവിതയെ രാജു ആക്രമിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. മധ്യപ്രദേശില്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെ മൂന്നാമത്തെ തവണയാണ് ഭാര്യമാര്‍ക്കെതിരെ ഭര്ത്താക്കന്മാരുടെ ആക്രമണമുണ്ടാകുന്നത്. കവിതയും രാജുവും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നെന്നും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha