ഇളയ ദളപതി വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാൻ പോയത് വീടിനടുത്തായത്കൊണ്ട്; വേറെ വ്യാഖ്യാനങ്ങള്‍ വേണ്ടെന്ന് താരം

തമിഴ്നാട് ഇലക്ഷനിൽ നടൻ സൈക്കിളിൽ വോട്ട് ചെയ്യാൻ എത്തിയത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളില്‍ എത്തിയതെന്ന് പരക്കെ വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നു.
എന്നാല്‍ ഇപ്പോളിതാ ഇതിനു മറുപടിയുമായി വിജയുടെ മാനേജർ രംഗത്ത് എത്തിയിരിക്കുകയാണ്, വീടിന്റെ അടുത്തായതു കൊണ്ടാണ് അദ്ദേഹം സൈക്കിളില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
അതേസമയം,പോരിനിറങ്ങുന്ന തമിഴ്നാട്ടിൽ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. പ്രമുഖ മുന്നണികൾക്ക് വെല്ലുവിളി ഉയര്‍ത്തി കമൽ ഹാസന്‍റെ മക്കൾ നീതി മയ്യവും തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നും കമൽഹാസനും ജനവിധി തേടുകയാണ്.
രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്‍റെ ആദ്യമണിക്കൂറുകളിൽ തന്നെ പ്രമുഖ താരങ്ങളെല്ലാം തങ്ങളുടെ വോട്ടവകാശം അറിയിക്കുവാൻ എത്തിയിരുന്നു. രജനീകാന്ത്, കമൽ
ഹാസൻ, മക്കളായ അക്ഷര, ശ്രുതി, അജിത് ഭാര്യ ശാലിനി എന്നിവരെല്ലാം രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. പതിനാറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന
സംസ്ഥാനത്ത് 88000 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചത്. ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന ഇവിടെ വൈകുന്നേരം 6 മുതൽ 7 വരെ കോവിഡ് രോഗികൾക്ക് വോട്ട് രേഖപ്പെടുത്താൻ ഇലക്ഷൻ കമ്മീഷൻ പ്രത്യേക സൗകര്യവും ഇരിക്കുകയാണ്.
https://www.facebook.com/Malayalivartha



























