മാവോയിസ്റ്റുകള്‍ക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായി ജവാന്റെ അഞ്ചു വയസുകാരി മകള്‍, എന്റെ അച്ഛനെ വിട്ടു നൽകണം

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിനിടെ മാവോയിസ്റ്റുകള്‍ സി.ആര്‍.പി.എഫ് സൈനികനെ തട്ടികൊണ്ടു പോയിരുന്നു. ഇയാളുടെ മോചനം ആവശ്യപ്പെട്ട് സൈനികന്റെ അഞ്ചു വയസുകാരി മകള്‍.
അച്ഛനെ വിട്ടു നല്‍കണമെന്ന് മാവോയിസ്റ്റുകളോട് കുട്ടി കരഞ്ഞ് അപേക്ഷിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. സി.ആര്‍.പി.എഫ് കമാന്റോ രാകേശ്വര്‍ സിംഗ് മിന്‍ഹാസിന്റെ മകളുടെതാണ് വീഡിയോ.
എന്നാൽ, മാവോവാദി ആക്രമണം നടന്ന ഛത്തീസ്ഗഢിലെ ബൈജാപൂരിൽ 21 സുരക്ഷാ ഉദ്യോഗസ്ഥരെ കാണാനില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. കാണാതായ സൈനികർക്കുള്ള തിരച്ചിൽ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നെഞ്ചുപിളർക്കുന്ന
വീഡിയോ പുറത്തു വരുന്നത്. സൂക്മ ജില്ലയിലെ ബൈജാപൂർ അതിർത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
അതേസമയം, ആക്രണത്തെ തുടര്‍ന്ന് സൈനികന്‍ കാണാതായ വിവരം ന്യൂസ് ചാനലിലൂടെയാണ് പുറം ലോകം അറിയുന്നത്. എന്നാല്‍ ഈ വിവരം ഇതുവരെയും സര്‍ക്കാരോ സി.ആര്‍.പി.എഫോ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന്
സൈനികന്റെ ഭാര്യ മീനു കുറ്റപ്പെടുത്തി. സി.ആര്‍.പി.എഫിന്റെ ജമ്മുകാശ്മീരിലെ ഹെഡ്ഓഫീസുമായി ബന്ധപ്പെട്ടു എങ്കിലും വിവരമെന്നും ലഭിച്ചില്ല.
തന്റെ ഭര്‍ത്താവ് രാജ്യത്തിന് വേണ്ടി 10 വര്‍ഷം സേവനം നടത്തി. ഇനി അദ്ദേഹത്തെ സുരക്ഷിതമായി വീട്ടില്‍ എത്തിക്കാന്‍ സര്‍ക്കാരിന് ഉത്തവാദിത്വമുണ്ട്. എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം കുടുംബത്തെ അറിയിക്കണമെന്നും
അവര്‍ ആവശ്യപ്പെട്ടു. അതേസമയം കാണാത സൈനികനെ കുറിച്ചുള്ള തിരച്ചില്‍ ഊര്‍ജിതമാണെന്ന് സി.ആര്‍.പി.എഫ് അറിയിച്ചു. ആക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം 23 ആയി.
https://www.facebook.com/Malayalivartha



























