ജസ്റ്റീസ് എന്‍.വി. രമണയെ സുപ്രീം കോടതി ചീഫ് ജസ്റ്റീസായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു; 24ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ജസ്റ്റീസ് എന്‍.വി. രമണയെ രാജ്യത്തിന്റെ അടുത്ത ചീഫ് ജസ്റ്റീസായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നിലവിലുള്ള ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 24ന് ജസ്റ്റീസ് തലപതി വെങ്കട രമണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
സുപ്രീം കോടതിയില്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ രമണയെ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയാണ് തന്റെ പിന്‍ഗാമിയായി ശിപാര്‍ശ ചെയ്തത്. ജസ്റ്റീസ് ബോബ്ഡെ ഏപ്രില്‍ 23നു വിരമിക്കും. രാജ്യത്തിന്റെ 48-ാമത് ചീഫ് ജസ്റ്റീസായി ചുമതലയേറ്റെടുക്കുന്ന എന്‍.വി. രമണയ്ക്ക് 2022 ഓഗസ്റ്റ് 26 വരെയാണ് കാലാവധി.
1966-67 കാലയളവില്‍ ചീഫ് ജസ്റ്റീസായിരുന്ന കെ. സുബ്ബറാവുവിനു ശേഷം ആന്ധ്രയില്‍ നിന്നു ഈ പദവിയിലെത്തുന്ന ആളാണ് ഇദ്ദേഹം. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ പൊന്നാവരം ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തില്‍ 1957 ഓഗസ്റ്റ് 27നാണ് ജസ്റ്റീസ് എന്‍.വി. രമണയുടെ ജനനം.
https://www.facebook.com/Malayalivartha



























