തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ജനം വിധിയെഴുതി. സംസ്ഥാനത്ത് 72 ശതമാനം പോളിങ് , പുതുച്ചേരി 81.64 ശതമാനം

തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ജനം വിധിയെഴുതി. സംസ്ഥാനത്ത് 72 ശതമാനം പോളിങ് നടന്നുവെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. സമാധാനപരമായിരുന്നു തമിഴ്‌നാട്ടിലെ വോട്ടെടുപ്പ്.
രാവിലെ ഏഴ് മണിമുതല്‍ മികച്ച പോളിങ്ങ് ആയിരുന്നു. ഉച്ചയ്ക്ക് ശേഷം പോളിംഗ് നിരക്ക് അല്‍പ്പം കുറഞ്ഞു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ തുടങ്ങി പ്രധാന നേതാക്കളെല്ലാം രാവിലെത്തന്നെ വോട്ട് രേഖപ്പെടുത്തി.
പൊതുവേ തിരഞ്ഞെടുപ്പിന് അക്രമസംഭവങ്ങള്‍ കുറേയധികം റിപ്പോര്‍ട്ട് ചെയ്യാറുള്ള തമിഴ്‌നാട്ടില്‍ ഇത്തവണ അനിഷ്ട സംഭവങ്ങള്‍ കുറവാണ്. തേനിയില്‍ ഒ പനീര്‍സെല്‍വത്തിന്റെ മകന്‍ രവീന്ദ്ര നാഥ് കുമാര്‍ എംപി സഞ്ചരിച്ച കാറിന്റെ ചില്ല് ഒരു സംഘം അടിച്ച് തകര്‍ത്തു. തൊണ്ടാമുത്തൂര്‍ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി കാര്‍ത്തികേയ ശിവസേനാപതിയെ ഒരു സംഘം കയ്യേറ്റം ചെയ്തു.
വിരുദ് നഗര്‍ മണ്ഡലത്തിലെ വിരുദ്‌നഗര്‍ ടൗണ്‍ ബൂത്തില്‍ ആര്‍ക്ക് വോട്ട് ചെയ്താലും ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് രേഖപ്പെടുത്തിയതോടെ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. പിന്നീട് പുതിയ വോട്ടിംഗ് മെഷിന്‍ എത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.
ചെന്നൈയില്‍ ബൂത്തിലേയ്ക്ക് ബിജെപി ചിഹ്നം വെച്ച കാറിലെത്തിയ ഖുഷ്ബു സുന്ദറിനെതിരെ ഡിഎംകെയും കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ ബിജെപി പണം വിതരണം ചെയ്‌തെന്ന പരാതിയുമായി കമല്‍ഹാസനും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കോവിഡ് ബാധിതയായി ചികിത്സയിലുള്ള കനിമൊഴി എംപി വൈകീട്ട് 6.30ന് രാധാകൃഷ്ണന്‍ റോഡിലെ ബൂത്തിലെത്തി വോട്ട് ചെയ്തു.
എംഎല്‍എമാരെ രാജിവെപ്പിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെ ബിജെപി സഖ്യം താഴെയിറക്കിയ പുതുച്ചേരിയില്‍ മികച്ച പോളിങ്ങായിരുന്നു. കോവിഡ് ബാധിച്ച ബിജെപി നേതാവ് എ നമശിവായം ഏഴ് മണിയോടെ വോട്ട് ചെയ്തു. എന്‍ ആര്‍ കോണ്‍ഗ്രസ്-ബിജെപി-അണ്ണാ ഡിഎംകെ സഖ്യവും കോണ്‍ഗ്രസ് - ഡിഎംകെ സഖ്യവും തമ്മില്‍ കടുത്ത മത്സരമാണ് പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലും നടന്നത്.
"
https://www.facebook.com/Malayalivartha



























