കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്രം

കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്രം.
കേരളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന 53 ശതമാനത്തിനു മുകളില്‍ ഒരിക്കല്‍പോലും ഉയര്‍ന്നിട്ടില്ലെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഫെബ്രുവരി രണ്ടാംവാരം 33.7 ശതമാനമായിരുന്നു സംസ്ഥാനത്തെ പ്രതിദിന ആര്‍.ടി.പി.സി.ആര്‍. പരിശോധന. ഏറ്റക്കുറച്ചലുകള്‍ക്കുശേഷം മാര്‍ച്ച് പകുതിയോടെ അത് 53.1 ശതമാനമായി.
പിന്നീട് വീണ്ടും കുറയാന്‍ തുടങ്ങി. മാര്‍ച്ച് 31-നും ഏപ്രില്‍ ആറിനും ഇടയിലുള്ള ആഴ്ചയില്‍ അത് 45.7 ശതമാനമാണ്. പരിശോധന ഇനിയും കൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍.ടി.പി.സി.ആര്‍. പരിശോധന എല്ലാ സംസ്ഥാനങ്ങളിലും 70 ശതമാനമാക്കണമെന്നാണ് നിര്‍ദേശം. ഫെബ്രുവരിയില്‍ കേരളത്തിലെ പ്രതിദിന കേസുകള്‍ 4977 വരെ ഉയര്‍ന്നിരുന്നു. മാര്‍ച്ച് ഒടുവില്‍ അത് 1800 വരെ എത്തിയെങ്കിലും പിന്നീട് വീണ്ടും വര്‍ധിച്ചുവെന്ന് ആരോഗ്യ സെക്രട്ടറി ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ ദിവസേന ശരാശരി 2578 പുതിയ കേസുകളാണ് ഉണ്ടാവുന്നത്. സംസ്ഥാനത്തെ പോസിറ്റിറ്റിവിറ്റി നിരക്ക് ഫെബ്രുവരി 10-നും 16-നുമിടയില്‍ 8.10 ശതമാനം ആയിരുന്നത് മാര്‍ച്ച് 17-നും 23-നുമിടയില്‍ 1.44 ശതമാനംവരെ കുറഞ്ഞിരുന്നു.
എന്നാല്‍, ഇപ്പോഴത് വീണ്ടും ഉയര്‍ന്ന് 5.09 ശതമാനമായി. ഈ ആഴ്ചയിലെ കണക്കുപ്രകാരം ശരാശരി 13 പേരാണ് കേരളത്തില്‍ ദിവസവും കോവിഡ് ബാധിച്ച് മരിക്കുന്നത്.
https://www.facebook.com/Malayalivartha



























