Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഭാരതത്തിന്റേത് സുവര്‍ണഘട്ടം; ഭാരതം ഇപ്പോൾ സൂപ്പർ പവറിൽ ആണ്, ആഭ്യന്തര സുരക്ഷയും അന്തര്‍ദ്ദേശീയ ബന്ധവും മോദി ഭരണത്തില്‍ മെച്ചപ്പെട്ടു- ആര്‍.വി.എസ്. മണി

07 APRIL 2021 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

മോദി ഭരണകാലം ഭാരതത്തിന്റെ സുവര്‍ണ കാലഘട്ടമായി ചരിത്രത്താളുകളില്‍ രേഖപ്പെടുത്തുമെന്ന് യുപിഎ കാലത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയും മിത്ത് ഓഫ് 'ഹിന്ദു റ്റെറര്‍' ന്റെ രചയിതാവുമായ ആര്‍.വി.എസ്. മണി.

ആഭ്യന്തര സുരക്ഷയും അന്തര്‍ദ്ദേശീയ ബന്ധവും മോദി ഭരണത്തില്‍ മെച്ചപ്പെട്ടു. ഭാരതം സൂപ്പര്‍ പവറായി. ചൈനയും, അമേരിക്കയും, ജര്‍മ്മനിയും ഫ്രാന്‍സുമടക്കമുള്ള ലോക ശക്തികള്‍ മോദിയിലൂടെ ഭാരതത്തെ ശ്രവിച്ചുവെന്നും, കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക വിഷയങ്ങളില്‍ അതീവ വൈദഗ്ധ്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

 

ഭാരതത്തിന്റെ ആത്മാഭിമാനം ഉയര്‍ത്താനായത് എന്‍ഡിഎയെ വ്യത്യസ്തമാക്കി. ആഭ്യന്തരസുരക്ഷ, സുസ്ഥിര വികസനം, രാജ്യാന്തര സൗഹൃദം എന്നിവയിലൂടെ ഭാരതം ലോക രാഷ്ട്രങ്ങളുടെ നേതൃ പദവിയിലേക്കുയര്‍ന്നു. ആഭ്യന്തര ഉല്‍പ്പാദനക്ഷമത, കാര്‍ഷികോല്‍പ്പന്ന കയറ്റുമതി, ശാസ്ത്ര സാങ്കേതിക പുരോഗതി എന്നിവയിലെല്ലാം ഭാരതം ലോകരാജ്യങ്ങള്‍ക്ക് മുന്നിലെത്തി.

ഏറ്റവും ഒടുവില്‍ കോവിഡ് മഹാമാരിയെ ശക്തമായി നേരിടുകമാത്രമല്ല, നൂറ്റി ഇരുപത്തിയഞ്ച് കോടി ജനതയുടെ ആയുസ്സും ആരോഗ്യവും കാത്ത് ഫ്രാന്‍സടക്കമുള്ള പ്രബല ശക്തികള്‍ക്ക് വാക്‌സിന്‍ കയറ്റിയയച്ചു. ലോക രാഷ്ട്രങ്ങളുടെ സര്‍വാദരമാണ് നരേന്ദ്രമോദിയെന്ന ശക്തനായ രാഷ്ട്രത്തലവനിലൂടെ ഭാരതം നേടിയെടുത്തത്.

 

 

ഭാരതത്തെ എല്ലാ മേഖലയിലും സ്വയം പര്യാപ്തതയിലേക്ക് നയിക്കുവാന്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയം മോദി നടപ്പില്‍ വരുത്തി. എല്ലാവർക്കും ബാങ്ക് അക്കൗണ്ട്, ശുചിത്വം ശീലമാക്കാന്‍ സ്വച്ച് ഭാരത്, ചെറുപ്പക്കാര്‍ക്കും ചെറിയ സാങ്കേതിക വിദ്യ കരഗതമാക്കിയവര്‍ക്കുപോലും അവരുടെ സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാമുകള്‍, കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമായി വിവിധ ക്ഷേമ പദ്ധതികള്‍, കിസാന്‍ സമ്മാന്‍ നിധി,

സ്വയം തൊഴില്‍ സംരംഭകര്‍ക്ക് മുദ്ര ലോണ്‍ എന്നു വേണ്ട സമസ്ത മേഖലയുടെയും വികാസത്തിലൂടെ ഭാരതത്തെ സൂപ്പര്‍ പവറാക്കുകയെന്ന ലക്ഷ്യമാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇത്രയേറെ ഭാവനാശാലിയായ പ്രധാനമന്ത്രിയെന്നതാണ് മോദിയുടെ വ്യത്യസ്തത എന്നും അദ്ദേഹം പറയുകയുണ്ടായി.

 

 

 

 

 

 

 

 

 

പൗരത്വബില്ലിനെതിരെയും കാര്‍ഷികബില്ലിനെതിരെയും ജനങ്ങളില്‍, തെറ്റിദ്ധാരണ ഉണ്ടാക്കി കലാപം മാത്രം ലക്ഷ്യമിടുന്ന 'ആന്റി മോദി വൈറ'സുകളാണിതിന്റെ പിന്നില്‍. മോദിക്കെതിരെ അന്താരാഷ്ട്ര വേദികളില്‍ ഭാരതത്തെ താഴ്ത്തിക്കെട്ടുവാനുള്ള ലോബിയാണിതിനുള്ളില്‍.

രാജ്യത്തെ പ്രധാനപ്പെട്ട സര്‍വകലാശാലകളിലും പൊതുസമൂഹത്തിലും ഇവരുടെ ദുഃസ്വാധീനം ഉണ്ട്. അന്തര്‍ദേശീയതലത്തില്‍ പണമൊഴുക്കിയാണ് രണ്ടുസമരവും തീവ്രമാക്കി നിര്‍ത്തിയത്.

 

 

പൗരത്വ ബില്ലിനെ ഭാരതത്തില്‍ ജീവിക്കുന്ന ഒരൊറ്റ മുസ്ലീമും ഭയപ്പെടേണ്ടതില്ല. നുഴഞ്ഞുകയറ്റക്കാര്‍ക്കും ഭാരത വിരുദ്ധ തീവ്രവാദികള്‍ക്കുമാണ് ദോഷം. ഇതേ വസ്തുതയാണ് കാര്‍ഷിക ബില്ലിന്റെ കാര്യത്തിലും. കേരളം, തമിഴ്‌നാട്, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കുള്ള കാര്‍ഷിക പരിഗണനയല്ല പഞ്ചാബിലും ഹരിയാനയിലും. ഇട നിലക്കാരായ വന്‍ വ്യാപാരികള്‍ കര്‍ഷകരെ പതിറ്റാണ്ടുകളായി നടത്തിയ ചൂഷണത്തിനെതിരെയാണ് കാര്‍ഷിക ബില്‍.

മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ മനസ്സറിഞ്ഞാണ് മോദി സര്‍ക്കാര്‍ കാര്‍ഷിക ബില്‍ അവതരിപ്പിച്ചത്. കാര്‍ഷിക ബില്ലിനെതിരെ നടന്ന സമരം തന്നെ ഉദാഹരണം. ഹൈവേകളിലെ പൊതു ഗതാഗതം തടസപ്പെടുത്തി ശീതികരിച്ച മുറികളില്‍ മുന്തിയ മദ്യവും വിലപിടിച്ച ആഹാര സാധനങ്ങളും ശേഖരിച്ച് നടത്തുന്ന സമരത്തിന്റെ സാമ്പത്തിക സ്രോതസ്സില്‍ നിന്ന് തന്നെ എല്ലാം വ്യക്തം.

 

 

പാവപ്പെട്ട കര്‍ഷകര്‍ക്ക് സ്വപ്‌നം കാണാന്‍ പറ്റാത്ത വിധം സുഖ സൗകര്യങ്ങളോടെ കര്‍ഷക മുതലാളിമാര്‍ക്കുവേണ്ടി മോദി വിരുദ്ധരുടെ സ്‌പോണ്‍സേര്‍ഡ് സമരമാണിത്. കര്‍ഷക സമരമെന്നപേരില്‍ ദേശവിരുദ്ധരുടെ കൂട്ടായ്മയെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. ബീഫിന്റെ പേരില്‍ കേരള മടക്കം വന്‍ ആഘോഷമാക്കിയതിന് പിന്നിലുള്ള ലോബിയേതെന്ന് ഇതിനകം വ്യക്തമാണ്. പശുഭാരതത്തിന്റെ മാത്രമല്ല, ലോകരാജ്യങ്ങള്‍ പോലും വിശുദ്ധമെന്നാണ് കരുതുന്നത്.

ഹിന്ദുക്കള്‍ക്കാരാധ്യമായ പശുവിനെ കശാപ്പു ചെയ്യുന്നത് ആഘോഷമാക്കിയതാണ് പല സ്ഥലത്തും അക്രമങ്ങളിലേക്ക് നയിച്ചത്. പശുക്കുട്ടിയെ പൊതു നിരത്തുവച്ച് കശാപ്പ് ചെയ്ത് കറിവച്ച് കഴിച്ച കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മൃഗസംരക്ഷണ നിയമമുപയോഗിച്ച് ഇനിയും കേസെടുത്ത് ജയിലിലടയ്ക്കാവുന്നതാണ് എന്നും ആര്‍.വി.എസ്. മണി അഭിപ്രായപ്പെട്ടു.

 

 

ലവ് ജിഹാദ് കേരളത്തിന്റെ മാത്രം സാമൂഹ്യ പ്രശ്‌നമല്ല. ഭാരതത്തിലെ ഒട്ടെല്ലാ സംസ്ഥാനത്തും ആസൂത്രിതമായ പ്രണയക്കുരുക്കുണ്ട്. ഒരു പ്രത്യേക മതത്തിലേക്ക് കബളിപ്പിച്ചും പ്രലോഭനങ്ങളില്‍ വീഴ്ത്തിയും ഹിന്ദുപെണ്‍കുട്ടികളെ ആസൂത്രിതമായി നിര്‍ബന്ധിച്ച് മതം മാറ്റിയതിന്റെ ആയിരക്കണക്കിനുദാഹരണങ്ങളാണ് ഉള്ളത്. അഖിലയെ ഹാദിയയാക്കി മതം മാറ്റിയതിന് പിന്നിലെ ആസൂത്രിതകേന്ദ്രങ്ങള്‍ നിരവധിയുണ്ട്.

 

 

മതം മാറ്റി ഐ.എസിലേക്കാണ് റിക്രൂട്ട് ചെയ്യുന്നത്. സിറിയയിലേക്ക് കടത്തിയവരെക്കുറിച്ച് ഇനിയും ശരിയായ വിവരം ഇല്ല. ഇസ്ലാമിക് സ്റ്റേറ്റിന്റെ സെക്‌സ് അടിമകളെ സൃഷ്ടിക്കുകയാണ് ലവ് ജിഹാദിലൂടെ ഹിന്ദുക്കള്‍ മാത്രമല്ല നൂറുകണക്കിന് ക്രിസ്ത്യന്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലവ്ജിഹാദില്‍പ്പെടുത്തി നാടുകടത്തി. ക്രിസ്ത്യന്‍ മത മേലധ്യക്ഷന്മാര്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് ലവ്ജിഹാദിനെതിരെ പ്രമേയവുമായെത്തിയതെന്നോര്‍ക്കണം.

 

 

കേരളത്തിലെ ഇടതും വലതും രാഷ്ട്രീക്കാര്‍ ലവ് ജിഹാദ് കണ്ടില്ലെന്ന് നടിക്കുന്നത് അപകടകരമാണ്. കേരളത്തില്‍ ബാലികമാരെ 'അറബിക്കല്യാണ'മെന്ന പേരില്‍ ലൈംഗിക അടിമകളാക്കുന്നതിനെതിരെ ബുദ്ധിജീവികള്‍ക്ക് പ്രതികരണമില്ല. ബുദ്ധിയും വിവേകവും അടിയറവെച്ച അവരും മത തീവ്രവാദികളുടെ തടവറയിലാണ്.

ശബരിമല മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വിഭിന്നമായ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്. അവിടെ സ്ത്രീകള്‍ക്ക് പ്രവേശന സ്വാതന്ത്ര്യം ഹനിക്കപ്പെട്ടിട്ടില്ല. യുവതി പ്രവേശനത്തെ മാത്രമാണ് നിയന്ത്രിച്ചിട്ടുള്ളത്. ശബരിമല ശ്രീധര്‍മ്മശാസ്താവിന്റെ നൈഷ്ഠിക ബ്രഹ്മചര്യ വ്രതാചരണത്തിന് വിരുദ്ധമായി കോടതിക്ക് തീരുമാനമെടുക്കാനാവില്ല.

 

 

 

 

 

 

 

 

 

 

കേരള സര്‍ക്കാര്‍ അവിശ്വാസികളെ കയറ്റി ശബരിമലയുടെ പരിപാവനത്വവും വിശുദ്ധിയും കളങ്കപ്പെടുത്താന്‍ നടത്തിയ ശ്രമമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

ശബരിമല ആചാരസംരക്ഷണത്തിനെതിരെ കോടികള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് ചെലവാക്കിയത്. ഇപ്പോള്‍ ആചാര സംരക്ഷണം നടത്തുമെന്ന് പറയുന്നത് ഹിന്ദുവോട്ടുമാത്രം ലക്ഷ്യംവച്ചാണ്. ഹിന്ദുക്കളെ എക്കാലവും കബളിപ്പിക്കാനാവില്ലെന്ന തിരിച്ചറിവാണ് പന്തളം നഗരസഭയില്‍ സിപിഎമ്മിനെ വിശ്വാസികള്‍ തിരസ്‌കരിച്ചതിന് പിന്നില്‍.

 

സിപിഎം ഹിന്ദുക്കളുടെ വോട്ടുകൊണ്ട് വിജയിക്കുകയും അങ്ങേയറ്റം ഹൈന്ദവദ്രോഹം നടത്തുകയുമാണ് ചെയ്യുന്നത്. ഇ.എംഎസിന്റെ കാലംമുതല്‍ ഇത് ഹിന്ദുക്കള്‍ അനുഭവിക്കുകയാണ്.

മനുഷ്യവിഭവശേഷി, വിദ്യാഭ്യാസം എന്നിവയില്‍ കേരളം മുന്നിലാണ്. വികസനത്തില്‍ ഏറെ പിന്നിലും. അടിസ്ഥാന വികസനം ലക്ഷ്യമാക്കിയുള്ള മുന്നേറ്റമാണിനി കേരളത്തിനഭികാമ്യം. കൃഷി, കാലിവളര്‍ത്തല്‍, കരകൗശലം, കൈത്തറി, കയര്‍ തുടങ്ങിയ അടിസ്ഥാനമേഖലയിലെ

 

വികസനം ലക്ഷ്യമാക്കി ഭാവാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തണം. ആഹാരത്തിന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അടിമത്താവസ്ഥയ്ക്ക് മാറ്റ മുണ്ടാകണം. കുറേ മാളുകളും ഫ്ളാറ്റുകളുമാണ് കേരളത്തിന്റെ വികസനമായി കാണാന്‍ കഴിയുന്നത്.

കേരളത്തിന്റെ പണം മറ്റ് സംസ്ഥാനങ്ങളിലേക്കാണ് ഒഴുകുന്നത്. കേരളത്തിന്റെ ബൗദ്ധികശേഷി പതിറ്റാണ്ടുകളായി മറ്റ് രാജ്യങ്ങള്‍ക്ക് പണയപ്പെട്ടിരിക്കുകയാണ്. കേരളം ആഗോള കണ്‍സ്യൂമര്‍ ക്യാപിറ്റലാണിന്ന്. മാറിമാറിയുള്ള ഭരണമാറ്റം കൊണ്ട് അഴിമതിയും, കടക്കെണിയുമാണ് കേരളത്തിന്റെ നേട്ടം.

 

കേരളജനതയുടെ മനോഭാവത്തിലും മാറ്റം വേണം. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന-ജനക്ഷേമ പദ്ധതികള്‍ കേരളത്തിന്റെ വികസനം സാധ്യമാകും. അതിന് എന്‍ഡിഎയെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് കേരളത്തിലുണ്ടാകേണ്ടത്. പടിഞ്ഞാറിന്റെ പ്രത്യയശാസ്ത്രം വലിച്ചെറിഞ്ഞ് കേരള ജനതയും ഭാരതത്തോട് ചേരുന്നകാലം അതിവിദൂരമല്ല.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (35 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (44 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (59 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends