'ഇന്ത്യയിലെ എല്ലാ പൗരന്‍മാരും സുരക്ഷിത ജീവിതം അര്‍ഹിക്കുന്നവരാണ്'; പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് രാഹുല്‍ ഗാന്ധി.

കോവിഡ് വാക്‌സിന്‍ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് അനുവദിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ), മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
'ആവശ്യത്തെയും ആഗ്രഹത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തന്നെ പരിഹാസ്യമാണ്. ഇന്ത്യയിലെ എല്ലാ പൗരന്‍മാരും സുരക്ഷിത ജീവിതം അര്‍ഹിക്കുന്നവരാണ്',- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ആഗ്രഹിക്കുന്നവര്‍ക്കല്ല, പകരം അത്യാവശ്യം വേണ്ടവര്‍ക്കാണ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ലക്ഷ്യം വെക്കുന്നതെന്നായിരുന്നു ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha



























