Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു.... ഒരു ഭീകരനെ വധിച്ചു... ജാ​ഗ്രതയോടെ കശ്മീർ താഴ്വര...

07 APRIL 2021 11:22 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ജമ്മു കശ്മീരിൽ സുരക്ഷാ സേനയെ ലക്ഷ്യം വെച്ച് ഭീകരർ. ഷോപിയാനിൽ സുരക്ഷാ സേനയ്ക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ആക്രമണത്തിൽ ആളപായമില്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇമാംസാഹിബ് മേഖലയിൽ വാഹന പരിശോധനയ്ക്കായി വിന്യസിച്ച ഉദ്യോഗസ്ഥർക്ക് നേരെയാണ് ഒട്ടും പ്രതീക്ഷിക്കാതെയുള്ള വെടിവെയ്പ്പ് സംഭവിച്ചത്. വെടിയുതിർത്ത ശേഷം ഭീകരർ പെട്ടന്ന് തന്നെ കടന്നു കളയുകയായിരുന്നു. വെടിയുതിർത്ത് ഭീകരർക്കായുളള തെരച്ചിൽ സുരക്ഷാ സേന ഊർജ്ജിതമാക്കിയിട്ടുണ്ട്. അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രത വളരെ ശക്തമാക്കിയിട്ടുണ്ട്.

അതോടൊപ്പം, പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് ആയുധങ്ങളും മയക്കുമരുന്നും കടത്തിയ ഭീകരനെ സുരക്ഷാ സേന വെടിവെച്ച് കൊലപ്പെടുത്തി. പഞ്ചാബ് പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഭീകരനെ വകവെരുത്തിയത്. അമൃത് സറിലെ അന്താരാഷ്ട്ര ബോർഡറിലാണ് സംഭവം നടന്നത്.

പാകിസ്ഥാൻ ഭീകരൻ രാജ്യത്തേയ്ക്ക് നുഴഞ്ഞു കയറി എന്ന രഹസ്യ വിവരം സുരക്ഷാ സേനയ്ക്ക് നേരത്തേ ലഭിച്ചിരുന്നു. തുടർന്ന് പോലീസും സേനയും നടത്തിയ അന്വേഷണത്തിൽ ഭീകരനെ കണ്ടെത്തുകയായിരുന്നു. എന്നാൽ ആ സമയത്ത് സൈന്യത്തിന് നേരെ ഇയാൾ വെടി വയ്ക്കുകയായിരുന്നു. സുരക്ഷാ സേന നടത്തിയ പ്രതിരോധ ചെറുത്തു നിൽപ്പിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.

തുടർന്ന് നടത്തിയ പരിശോധനയിൽ സംഭവ സ്ഥലത്ത് നിന്നും നിരവധി ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു. 22 കിലോഗ്രാം ഹെറോയിനും, 2 എകെ 47 ഉം, 4 മാഗസിൻ വെടിയുണ്ടകളും, പാക് സിം കാർഡുള്ള ഒരു മൊബൈൽ ഫോണും, 210 പാകിസ്താൻ രൂപയുമാണ് കണ്ടെത്തിയിട്ടുള്ളത്.

അന്വേഷണത്തിൽ ഇന്ത്യയിലുള്ള രണ്ട് ഭീകരരുമായി ഇയാൾക്ക് ബന്ധമുണ്ടെന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്. ഗുർദാസ്പൂർ സ്വദേശികളായ ഇവർ നിലവിൽ ബെൽജിയത്തിലാണ്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നിർദ്ദേശ പ്രകാരം ഇവർ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം, ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയ്‌ക്കൊരുങ്ങി ഇന്ത്യയും ചൈനയും. വെള്ളിയാഴ്ച ഇരു രാജ്യങ്ങളും സൈനിക തല ചർച്ച നടത്തും. ലഡാക്കിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള 11ാം വട്ട ചർച്ചയാണ് നടക്കുന്നത്. കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന മേഖലകളായ ഹോട്ട് സ്പ്രിംഗ്‌സ്, ദോഗ്ര, ദെസ്പാഞ്ച് സമതലം എന്നിവിടങ്ങളിൽ ഇപ്പോഴും സൈനികരുടെ സാന്നിദ്ധ്യമുണ്ട്.

ഇവിടെ നിന്നുമുള്ള സൈനിക പിന്മാറ്റമാകും 11ാം വട്ട സൈനിക തല കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയം. ചർച്ചയിൽ ബാക്കിയുള്ള മേഖലകളിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും അന്തിമ ധാരണയിലെത്തുമെന്നും സൂചനയുണ്ട്.

ലഡാക്കിൽ പൂർണ്ണമായും സമാധാനം ഉറപ്പാക്കാൻ ഇന്ത്യയും, ചൈനയും വീണ്ടും ചർച്ച നടത്തുമെന്ന സൂചനകൾ കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ വക്താവ് പുറത്തു വിട്ടിരുന്നു. പാംഗോംഗ് സോയിലെ സൈനിക പിന്മാറ്റമായിരുന്നു 10ാം വട്ട ഇന്ത്യ- ചൈന ചർച്ചയിലെ പ്രധാന വിഷയം. ധാരണ പ്രകാരം പാംഗോംഗ് തടാക മേഖയിലെ സൈനിക പിന്മാറ്റം നിലവിൽ പൂർത്തിയായിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (38 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (47 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends