കശ്മീർ എന്ന ഇന്ത്യയുടെ ശിരസ്സിനെ കൊയ്തെടുക്കാൻ ശ്രമിക്കുന്ന ഭീകര സംഘടനകൾക്ക് ഉശിരൻ മറുപടി.... ട്രാലില്‍ നടന്ന ഏറ്റുമുട്ടലില്‍ അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് (എ.ജി.യു.എച്ച്) മേധാവി തീവ്രവാദി ഇംതിയാസ് ഷാ കൊല്ലപ്പെട്ടതായി കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു...

കശ്മീർ എന്ന ഇന്ത്യയുടെ ശിരസ്സിനെ കൊയ്തെടുക്കാൻ ശ്രമിക്കുന്ന ഭീകര സംഘടനകൾക്ക് ഉശിരൻ
മറുപടിയാണ് ഇന്ത്യൻ സൈന്യം കൊടുത്തത് .വർഷങ്ങളായി നടക്കുന്ന നുഴഞ്ഞുകയറ്റങ്ങൾക്ക്
മറുപടി കൊടുക്കേണ്ടത് അനിവാര്യമാണ് .
നുഴഞ്ഞുകയറ്റമേഖലയായ രജൗരിയിലും പൂഞ്ചിലെ മേഖലയിലും നടന്ന സംഘർഷങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ അവന്തിപോരയിലും ഷോപ്പിയാനിലും നടന്നത് .സുരക്ഷസേനയുടെ അത്യോജ്വല നീക്കം പൂർണതോതിൽ ഫലം കണ്ടിരിക്കുന്നു .....ഭീകരരുടെ നീക്കത്തെ
പറ്റിയുള്ള ഇന്റലിജെൻസ് റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ സുരക്ഷസേന ആക്രമണം നടത്തിയിരിക്കുന്നത് .
അന്തർദേശിയ തലത്തിൽ ഭീകരതയ്ക്കെതിരെ പൊരുതുന്ന ഇന്ത്യയുടെ നയങ്ങൾക്ക് കരുത്ത് പകരുന്നതാണ് ഈ വിജയം .ജമ്മു കശ്മീരിലെ അവന്തിപോറ മേഖലയിലും ഷോപ്പിയാനിയും തുടര്‍ച്ചയായ രണ്ടാം ദിവസവും സുരക്ഷാ സേനയും ഭീകരരുമായി ഏറ്റമുട്ടല്‍ തുടരുന്നു. വ്യാഴാഴ്ച വൈകുന്നേരം തുടങ്ങിയ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ ഇതുവരെ സുരക്ഷാസേന വധിച്ചു.നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
എന്നാൽ അവർക്കുവേണ്ട സംരക്ഷണം യഥാസമയം ഒരുക്കാൻ സാധിച്ചു എന്നത് ആശ്വാസകരമാണ് .ഭീകരരുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ്, സൈന്യം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് വ്യാഴാഴ്ച തിരച്ചിലിനിറങ്ങിയത്. സുരക്ഷാ സേനയ്ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഇവിടെ കൊല്ലപ്പെട്ട ഭീകരര്‍ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞിട്ടില്ല.ട്രാലില്‍ നടന്ന ഏറ്റുമുട്ടലില്‍ അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് (എ.ജി.യു.എച്ച്) മേധാവി തീവ്രവാദി ഇംതിയാസ് ഷാ കൊല്ലപ്പെട്ടതായി കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീടു പുറത്തുവിടുമെന്നും കശ്മീര്‍ പൊലീസ് ട്വീറ്റിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha



























