പതിനെട്ട് വയസ് കഴിഞ്ഞാൽ ഇഷ്ട്ടമുള്ള മതം സ്വീകരിക്കാം; സുപ്രീം കോടതി, കോടതിയുടെ പരാമർശത്തോടെ ഹർജി പിൻവലിച്ചു

പതിനെട്ട് വയസ് കഴിഞ്ഞ വ്യക്തികൾക്ക് മതം പിന്തുടരാനുള്ള സ്വാതന്ത്യം തടയാൻ ഒരുകാരണവും കാണുന്നില്ലെന്ന് സുപ്രീംകോടതി.
നിർബന്ധിത മതപരിവർത്തനം നിയന്ത്രിക്കാന് നടപടി സ്വീകരിക്കണമെന്ന പൊതുതാല്പര്യ ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി.
മതപരിവർത്തനം, ദുർമന്ത്രവാദം എന്നിവ തടയണമെന്നാവശ്യപ്പാട്ട് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് റോഹിംഗ്ടണ് നരിമാന് തള്ളിയത്.
ഇത് പൊതുതാല്പര്യ ഹര്ജിയല്ല പബ്ലിസിറ്റി ഇന്ററസ്റ്റ് ലിറ്റിഗേഷന്'(പ്രശസ്തിക്കുവേണ്ടിയുള്ള ഹര്ജി) ആണെന്നും കോടതി വിമർശിച്ചു.
ബിജെപി നേതാവ് അശ്വനി ഉപാധ്യായാണ് ഹർജി നല്കിയത്. കോടതിയുടെ പരാമർശത്തോടെ അവർ ഹർജി പിൻവലിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























