കോവിഡ് രണ്ടാം തരംഗത്തിൽ രോഗമുക്തി ആശങ്കയുളവാക്കുന്ന വിധം; പതിനൊന്ന് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം തീവ്രമായ രീതിയിൽ: സംസ്ഥാനങ്ങൾ ഉദാസീനമനോഭാവത്തിലെന്ന് കേന്ദ്രമന്ത്രി, ആറ് സംസ്ഥാനങ്ങളിൽ വാക്സീന്‍ ക്ഷാമം

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ ശക്തമായ വർധനവും, രോഗമുക്തി നേടുന്നവരുടെ എണ്ണം താഴേക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍. രോഗമുക്തി തൊണ്ണൂറ്റിയാറ് ശതമാനത്തില്‍ നിന്നും തൊണ്ണൂറ്റിയൊന്ന് ശതമാനനായി കുറഞ്ഞതായി മന്ത്രി പറഞ്ഞു.
കൂടാതെ കോവിഡ് രണ്ടാം തരംഗത്തില്‍ മരണനിരക്ക് കുറവാണന്നും അദ്ദേഹം പറഞ്ഞു.കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം തീവ്രമായത് ഉദാസീന മനോഭാവം മൂലമാണെന്ന് ഉന്നത തല യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വാക്സീന്‍ ക്ഷാമത്തെ ചൊല്ലിയുള്ള പോര് കടുത്തിരിക്കുകയാണ്.
മഹാരാഷ്ട്രയടക്കം ആറ് സംസ്ഥാനങ്ങള്‍ വാക്സീന്‍ ക്ഷാമത്താല്‍ മൂന്ന് ദിവസത്തിനുള്ളില്‍ വാക്സിനേഷന്‍ നിര്‍ത്തി വയ്ക്കേണ്ടി വരുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരങ്ങൾ. എന്നാല്‍, പരാതി അടിസ്ഥാന രഹിതമാണെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് അതിവേഗമാണ് രോഗവ്യാപിക്കുന്നത്.
24 മണിക്കൂിനിടെ 1,31,968 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തില്‍ ഇതുവരെ രാജ്യത്ത് രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഇത്.
രോഗം ബാധിച്ച് ഒരു ദിവസത്തിനിടയില്‍ 780 പേര്‍ മരിച്ചു. ആകെ ചികിത്സയിലുള്ള 9,79,608 പേരില്‍ ഇരുപത്തി മൂവായിരത്തോളം പേരുടെ നില ഗുരുതരമെന്നാണ് ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.
https://www.facebook.com/Malayalivartha



























