കോവിഡ് വാക്സിൻ രാജ്യവ്യാപകമായി വിതരണം ചെയ്യുമ്പോഴും രോഗവ്യാപനം വീണ്ടും അതിരൂക്ഷമാകുന്നു... വീണ്ടും രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഉണ്ടാവുമെന്ന ഭീതിയിൽ വലഞ്ഞ് ജനം

കോവിഡ് വാക്സിൻ രാജ്യവ്യാപകമായി വിതരണം ചെയ്യുമ്പോഴും രോഗവ്യാപനം വീണ്ടും അതിരൂക്ഷമാകുന്ന സാഹചര്യമാണ് കണ്ടുവരുന്നത് . രോഗവ്യാപന തീവ്രത അതിരൂക്ഷമാകുന്ന
സാഹചര്യത്തിൽ മുംബൈയിൽ കടുത്ത മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ മഹാരാഷ്ട്ര സർക്കാർ തയ്യാറായിക്കഴിഞ്ഞു .
രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതും രോഗികളുടെ എണ്ണം ഒരുലക്ഷത്തിനു അടുത്തേക്ക് എത്തുന്ന സാഹചര്യവും ഒട്ടും ശുഭസൂചനയല്ല .ഇതിനിടയിൽ ലോക് ഡൗൺ കൂടി ഉണ്ടായാൽ രാജ്യത്ത് അതിതീവ്രമായ തൊഴിൽ പ്രശ്‍നം വീണ്ടും സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകൾ അഭിമുഖീകരിക്കേണ്ടി വരും .വീണ്ടും രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഉണ്ടാവുമെന്ന ഭീതിയിലാണ് മിക്കവരും തിരികെ പോവുന്നത്.
കൊവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. കേരളത്തിലേത് പോലെ തന്നെ അന്യസംസ്ഥാന തൊഴിലാളികൾ മഹാരാഷ്ട്രയിലും ഉണ്ട് .
കൊവിഡ് വ്യാപനം രൂക്ഷമായതോടെ മഹാരാഷ്ട്രയില്‍ നിന്ന് ജന്മനാടുകളിലേക്ക് തിരിച്ച് പോകാന്‍ ഇതരസംസ്ഥാനത്തൊഴിലാളികളുടെ തിരക്ക്. വീണ്ടും രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഉണ്ടാവുമെന്ന ഭീതിയിലാണ് മിക്കവരും തിരികെ പോവുന്നത്. ട്രെയിനുകളില്‍ ഇടം നേടാനുള്ള പരക്കം പാച്ചിലിലാണ് ഇതരസംസ്ഥാനത്തൊഴിലാളികളും കുടുംബങ്ങളുമെന്നാണ് ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ഖോരക്പൂരിലേക്കുള്ള ട്രെയിനില്‍ അസാധാരണമായ തിരക്കാണ് കാണാനായത്.അതേസമയം വിവിധ സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോം ടിക്കറ്റിന്‍റെ വില്‍പ്പന റെയില്‍വേ നിര്‍ത്തിവച്ചു. റെയില്‍വേ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകളിലേയും തിരക്കൊഴിവാക്കാനാണ് ഇത്തരത്തിലുള്ള നടപടി എന്നാണ് വിശദീകരണം .
ലോകമാന്യ തിലക് ടെര്‍മിനസ്, കല്യാണ്‍, താനെ, ദാദര്‍,പന്‍വേല്‍, ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് എന്നിവിടങ്ങളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റ് വില്‍പ്പന നി്‍ത്തിയത്. മഹാരാഷ്ട്രയ്ക്ക് പുറമേ മധ്യപ്രദേശ്, ദില്ലി, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സമാനമായ സാഹചര്യമാണുള്ളത്.
കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇതരസംസ്ഥാനത്തൊഴിലാളികള്‍ ഏറെ വലഞ്ഞിരുന്നു.കഴിഞ്ഞ വര്‍ഷത്തെ രാജ്യവ്യാപക ലോക്ഡൗണില്‍ ജീവിതമാര്‍ഗ്ഗം നഷ്ടമായി കുഞ്ഞുങ്ങളും കുടുംബവുമായി ജന്മനാടുകളിലേക്ക് നടന്ന് പോകേണ്ട സാഹചര്യത്തില്‍ ഇതരസംസ്ഥാനത്തൊഴിലാളികള്‍ എത്തിയിരുന്നു.
ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച 8938 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 11874 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മരിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha



























