ഇന്ത്യൻ കടൽ മേഖലയിൽ യുദ്ധക്കപ്പൽ പ്രവേശിപ്പിച്ച് അമേരിക്കയുടെ ധിക്കാരം; ലക്ഷ്വദ്വീല്‍ നിന്ന് 130 നോട്ടിക്കല്‍ മൈല്‍ അകലെയാണ് യുഎസ് കപ്പല്‍ വ്യൂഹം എത്തിയത്

ഇന്ത്യയുടെ സമ്മതമില്ലാതെ ലക്ഷ്വദ്വീപിനു സമീപത്തെ ഇന്ത്യൻ സമുദ്ര മേഖലയിലേക്ക് യുഎസ് നാവികസേനയുടെ കടന്നു കയറ്റം. യുഎസ് നാവികസേനയുടെ ഏഴാം കപ്പല്‍പ്പട ഈ മേഖലയില്‍ ഇന്ത്യയുടെ അനുമതിയില്ലാതെ കടന്നുവെന്നാണ് റിപ്പോർട്ട്.
ലക്ഷ്വദ്വീല്‍ നിന്ന് 130 നോട്ടിക്കല്‍ മൈല്‍ അകലെയാണ് യുഎസ് കപ്പല്‍ എത്തിയത്.
ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി വേണ്ടതില്ലെന്നാണ് അമേരിക്കപുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.
മാത്രവുമല്ല മിസൈല്‍ വേധ കപ്പലായ യുഎസ്എസ് ജോണ്‍ പോള്‍ ജോണ്‍സിന്റെ നീക്കം ''അന്താരാഷ്ട്ര നിയമത്തിന്'' വിധേയമാണെന്ന് കപ്പല്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഇന്ത്യയുടെ സമുദ്ര സുരക്ഷാ നയത്തിന് വിരുദ്ധമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. സൈനിക പ്രവൃത്തികള്‍ നടത്താന്‍ പൊതുവെ മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യ അനുമതി നല്‍കേണ്ടതുണ്ട്. എന്നാല്‍ അനുമതിയില്ലാതെയാണ് യുഎസ്സിന്റെ കപ്പല്‍പ്പടയുടെ നീക്കം എന്നാണറിയുന്നത്.
യുഎസ്എസ് ജോണ്‍ പോള്‍ ജോണ്‍സ് എന്ന പേരിലുള്ള കപ്പലാണ് ഇന്ത്യന്‍ പരിധിക്കുള്ളില്‍ കയറിയതെന്ന് യുഎസ് നാവികസേന പ്രസ്താവനയില്‍ അറിയിച്ചു.
ഇതിനു മുന്‍പും യുഎസ് ഇതു ചെയ്തിട്ടുണ്ടെന്നും ഭാവിയിലും തുടരുമെന്നും അറിയിച്ചു. സ്വതന്ത്ര കപ്പല്‍ വിന്യാസം ഒരു രാജ്യത്തിനു മാത്രം അവകാശപ്പെട്ടതല്ലെന്നും ഇതില്‍ രാഷ്ട്രീയം ഇല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ദക്ഷിണ ചൈനാ കടലിടുക്കില്‍ ചൈനയുടെ കടന്നുകയറ്റം ഉള്‍പെടെ എതിര്‍ക്കുന്ന യുഎസിന്റെ നടപടി ഇന്ത്യയെ ഞെട്ടിച്ചു. യുഎസുമായി സൗഹൃദപരമായ നയതന്ത്ര ബന്ധമാണ് ഇന്ത്യയ്ക്ക് ഉള്ളത്. ഇന്ത്യയുടെ സമുദ്ര സുരക്ഷാ നയത്തിന് വിരുദ്ധമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍.
സൈനിക പ്രവൃത്തികള്‍ നടത്താന്‍ പൊതുവെ മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യ അനുമതി നല്‍കേണ്ടതുണ്ട്. എന്നാല്‍ അനുമതിയില്ലാതെയാണ് യുഎസിന്റെ കപ്പല്‍പടയുടെ നീക്കം എന്നാണറിയുന്നത്. യുഎസ് നടപടിയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha



























