കോവിഡ് രണ്ടാംതരംഗത്തിൽ ട്രെയിന്‍ സര്‍വിസുകള്‍ നിര്‍ത്തുമോ; വിശദീകരണവുമായി ഇന്ത്യന്‍ റെയില്‍വേ...

രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കർശനമാക്കുകയാണ്. ഇനിയൊരു ലോക്ഡൗണ്‍ വരുമോയെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ടെങ്കിലും രാജ്യവ്യാപക ലോക്ഡൗണ്‍ ഇനിയുണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അറിയിച്ചും കഴിഞ്ഞരിക്കുകയാണ്.
ട്രെയിന്‍ സര്‍വിസുകളെ കോവിഡ് വ്യാപനം ബാധിക്കുമോയെന്ന ആശങ്ക യാത്രക്കാര്‍ക്കിടയില്‍ ചർച്ചാവിഷയം ആയിരിക്കുകയാണ്. കഴിഞ്ഞ ലോക്ഡൗണില്‍ ട്രെയിന്‍ സര്‍വിസുകള്‍ നിര്‍ത്തിവെച്ചതാണ് ആശങ്കക്ക് കാരണം. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.
ട്രെയിന്‍ സര്‍വിസുകള്‍ നിര്‍ത്തലാക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ലെന്നാണ് ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ് അധ്യക്ഷനും സി.ഇ.ഒയുമായ സുനീത് ശര്‍മ അറിയിച്ചത്.
യാത്രക്കാരുടെ ആവശ്യാനുസരണം ട്രെയിനുകള്‍ സര്‍വിസ് നടത്തുകയാണ്. നിലവില്‍ ട്രെയിന്‍ സര്‍വിസുകള്‍ക്ക് എവിടെയും ലഭ്യതക്കുറവില്ല. സര്‍വിസുകള്‍ നിലവിലേതു പോലെ തുടരുമെന്നും സുനീത് ശര്‍മ അറിയിച്ചു.
ഏപ്രില്‍-മേയ് മാസങ്ങളിലെ തിരക്ക് പരിഹരിക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വിസ് നടത്തുന്നതാണ്. സെന്‍ട്രല്‍ റെയില്‍വേക്ക് 58 ട്രെയിനുകളും വെസ്റ്റേണ്‍ റെയില്‍വേക്ക് 60 ട്രെയിനുകളും കൂടുതലായി നൽകിയിട്ടുണ്ട്.
നിലവില്‍ 1400 മെയില്‍ എക്സ്പ്രസുകളും 5300 സബര്‍ബന്‍ സര്‍വിസുകളുമാണ് നടത്തുന്നത്. 800 പാസഞ്ചര്‍ ട്രെയിനുകളും ഓടുന്നുണ്ട്. ഇവ റിസര്‍വേഷന്‍ ആവശ്യമില്ലാത്ത ട്രെയിനുകളായതിനാല്‍ തിരക്ക് കൂടുതലാണ്.
പാസഞ്ചര്‍ ട്രെയിനുകളുടെ എണ്ണം സംസ്ഥാനങ്ങളുടെ തീരുമാനത്തിനനുസരിച്ച് വര്‍ധിപ്പിക്കുമെന്നും റെയില്‍വേ ബോര്‍ഡ് അധ്യക്ഷന്‍ വ്യക്‌തമാക്കി.
https://www.facebook.com/Malayalivartha



























