ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെവിയില്‍ രഹസ്യം പറഞ്ഞ മുസ്ലിം യുവാവിന്റെ ചിത്രത്തെ പരിഹസിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഒവൈസി...40 വര്‍ഷമായാലും ഞാന്‍ ആ 40 സെക്കന്‍ഡ് ഓര്‍ക്കും എന്ന് യുവാവ്

ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെവിയില്‍ രഹസ്യം പറയുന്ന മുസ്ലിം യുവാവിന്റെ ചിത്രം മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ചിത്രത്തെ എഐഎംഐഎം അധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഒവൈസി പരിഹസിക്കുകയും ചെയ്തിരുന്നു.സുല്‍ഫിക്കര്‍ അലി എന്ന യുവാവിന്റെ ചിത്രമാണ് വൈറലായത്.
ഈ മുസ്ലിം യുവാവിനെ ടൈംസ് നൗ ചനാല്‍ കണ്ടെത്തുകയും പ്രധാനമന്ത്രിയോട് പറഞ്ഞ കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. 40 വര്‍ഷമായാലും ഞാന്‍ ആ 40 സെക്കന്‍ഡ് ഓര്‍ക്കും. എന്റെ കുട്ടികളും ഈ നിമിഷങ്ങള്‍ ഓര്‍ക്കും.
നിങ്ങളുടെ പേര് എന്താണ് എന്ന് പ്രധാനമന്ത്രി എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു, സുല്‍ഫിക്കര്‍ അലി. എന്താണ് ആകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എംഎല്‍എ ആകാനോ എംപി ആകാനോ ആഗ്രഹിക്കുന്നില്ല, എനിക്ക് രാജ്യത്തിനായി പ്രവര്‍ത്തിക്കണം. എനിക്ക് താങ്കളോടൊപ്പം ഒരു ഫോട്ടോ വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും സുള്‍ഫിക്കര്‍ പറഞ്ഞു.
അതേസമയം, താന്‍ ഒരു ബംഗ്ലാദേശിയല്ലെന്ന് മുസ്ലിം യുവാവ് പ്രധാനമന്ത്രിയോട് പറഞ്ഞിരിക്കാമെന്നും അല്ലെങ്കില്‍ പൗരത്വ നിയമത്തെ കുറിച്ച് അതൃപ്തി അറിയിച്ചിരിക്കാമെന്നുമായിരുന്നു ഒവൈസിയുടെ പ്രതികരണം. കൂടാതെ, മുത്തലാഖ് നിരോധനത്തെ താന്‍ അനുകൂലിക്കില്ലെന്ന് ആ യുവാവ് പറഞ്ഞിരിക്കാം, അല്ലെങ്കില്‍ താങ്കള്‍ എപ്പോള്‍ എന്നെ പോലെ തൊപ്പി ധരിക്കുമോ എന്നും ചോദിച്ചിരിക്കാമെന്നും പ്രസംഗത്തിനിടെ ഒവൈസി പരിസഹിച്ചിരുന്നു.
ഇതാദ്യമായല്ല ഒവൈസി കൊമ്പുകോര്‍ക്കുന്നത്. നേരത്തയും രംഗത്ത് വന്നിരുന്നു. അപ്പോഴൊക്കെ അതേ നാണയത്തില്‍ ബി.ജെ.പിയും മോദിയും തിരിച്ചടിച്ചിരുന്നു. മുസ്ലിം ന്യൂനപക്ഷ വോട്ടുബാങ്കില്‍, മതേതരത്വം പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ കൈവശം വെച്ചിരുന്ന സീറ്റുകളിലേക്കാണ് മുസ്ലിം സ്വത്വം തുറന്നു പ്രകടിപ്പിച്ചുകൊണ്ടുതന്നെ ഒവൈസി കേറിവന്നത്.
കോണ്‍ഗ്രസ്, സിപിഎം, സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, ജെഡിയു, തൃണമൂല്‍ തുടങ്ങി പല പല പ്രാദേശിക കക്ഷികള്‍ക്കായി മുസ്ലിം വോട്ടുകള്‍ ഇത്രയും കാലമായി വിഭജിച്ചു പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു.
ആ വോട്ടുകളെ, മതേതരത്വം എന്ന സ്ഥിരം നയം വെടിഞ്ഞുകൊണ്ട്, പകരം തന്റെ മുസ്ലിം സ്വത്വവും, മതത്തോടും സമുദായക്കാരോടുമുള്ള തന്റെ പ്രതിബദ്ധതയും തുറന്നു പ്രകടിപ്പിച്ചുകൊണ്ട് തന്നെ നേടിയെടുക്കാനാണ് അസദുദ്ദീന്‍ ഒവൈസിയുടെ ശ്രമം, ഒപ്പം ഇന്ത്യ മുഴുവനുമായി വ്യാപിച്ചു കിടക്കുന്ന മുസ്ലിം വോട്ടുബാങ്കിനെ ഒരു ദേശീയ മുസ്ലിം പാര്‍ട്ടി എന്ന നിലയില്‍ ഭാവിയില്‍ സ്വാധീനിക്കാനും. പരസ്യമായി ഇതൊക്കെ പ്രഖ്യാപിച്ച് രംഗത്തുള്ള ഒവൈസിയാണ് മതേതരത്വം പറയുന്നതെന്ന് ഓര്‍ക്കണം.
https://www.facebook.com/Malayalivartha



























