മറ്റ് രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

മറ്റ് രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യക്കാരുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്നും രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന് ക്ഷാമം നേരിടുന്നത് വലിയ പ്രശ്‌നമാണെന്നും രാഹുല്‍ പറഞ്ഞു. രാജ്യം കോവിഡ് ഭീതിയില്‍ കഴിയുമ്‌ബോള്‍ വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നത് ശരിയാണോ എന്ന് രാഹുല്‍ ചോദിച്ചു. വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ പക്ഷപാതമില്ലാതെ മുഴുവന്‍ സംസ്ഥാനങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണം. നാമെല്ലാവരും ചേര്‍ന്ന് ഈ പകര്‍ച്ചവ്യാധിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























