പശ്ചിമ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി....

പശ്ചിമ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഹൗറ, ഹൂഗ്ലി, കൂച്ച് ബിഹാര്‍, സൗത്ത് 24 പര്‍ഗാന അടക്കം ജില്ലകള്‍ ഉള്‍പ്പെടുന്ന സിംഗൂര്‍, സോനാപൂര്‍ ഉള്‍പ്പെടെ 44 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ, അരൂപ് ബിശ്വാസ്, നടി പായല്‍ സര്‍ക്കാര്‍, രത്‌ന ചാറ്റര്‍ജി, ലോക്കറ്റ് ചാറ്റര്‍ജി അടക്കം ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം പ്രമുഖരാണ് ജനവിധി തേടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 44ല്‍ 39 മണ്ഡലങ്ങളില്‍ വിജയിച്ചത് തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു. മൂന്നിടത്ത് സി.പി.എമ്മും ഒരിടത്ത് ബി.ജെ.പിയും വിജയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്തിരുന്നു.
വോട്ടെടപ്പ് ആരംഭിക്കുന്നതിന് മുമ്പ് കൂച്ച് ബിഹാറിലും അലിപൂര്‍ ദ്വാറിലുമാണ് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹൗറയിലും നേരിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി 789 കമ്ബനി കേന്ദ്രസേനയെ ബംഗാളില്‍ വിന്യസിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























