Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കോവിഡിനെതിരെ ബോധവത്കരണവുമായി കാലൻ; ലൗഡ് സ്പീക്കര്‍ കയ്യിലേന്തി മാസ്ക്കും ധരിച്ച് കാലൻ നഗരത്തിൽ: 'മാസ്ക്ക് ധരിക്കൂ, സാമൂഹിക അകലം പാലിക്കൂ'

10 APRIL 2021 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗമാണ്. സാമൂഹിക അകലം പാലിക്കലും മാസ്ക്കുകളുടെ ഉപയോഗവും കുറഞ്ഞത് വലിയ രീതിയില്‍ കേസുകള്‍ വർധിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനിടെ ജനങ്ങളില്‍ കോവിഡ് അവബോധം സൃഷ്ടിക്കാന്‍ വ്യത്യസ്ഥമായ വഴി കണ്ടെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ മൊറാദബാദിലുള്ള ഒരു കലാകാരന്‍.

ഹൈന്ദവ വിശ്വാസ പ്രകാരമുള്ള മരണത്തിന്റെ ദേവനായ യമരാജിന്റെ വേഷവുമായി നഗരത്തില്‍ കറങ്ങിയാണ് വ്യത്യസ്ഥമായൊരു ബോധവൽക്കരണം.

പരമ്പരാഗത രീതിയില്‍ കറുത്ത മുണ്ട് ഉടുത്തും, ആടയാഭരണങ്ങള്‍ ധരിച്ചും ടെലിവിഷനിലെ ഭക്തി സീരിയലുകളില്‍ കാണാറുള്ളത് പോലെ ആണ് യമദേവന്റെ വേഷം.

 

 

 

കയ്യില്‍ ഗദയും ഒപ്പം യമദേവന്റെ വാഹനമായ പോത്തും ഉണ്ടായിരുന്നു. ലൗഡ് സ്പീക്കര്‍ കയ്യിലേന്തി മാസ്ക്കും ധരിച്ചാണ് യമദേവന്‍ നഗരത്തിലെത്തിയത്.

മാസ്ക്ക് ധരിക്കാത്തവരെയും, കൂട്ടമായി നില്‍ക്കുന്നവരുടെയും അടുത്ത് എത്തി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ട ആവശ്യകത അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

കയ്യിലുള്ള ലൗഡ് സ്പീക്കറിന് പുറത്ത് ഹിന്ദിയില്‍ ഒരു സന്ദേശവും എഴുതിയിട്ടുണ്ടായിരുന്നു. 'ഭൂമിയില്‍ വസിക്കുന്നവരേ, എന്റെ ജോലി ഭാരം വര്‍ദ്ധിപ്പിക്കാതിരിക്കൂ. മാസ്ക്ക് ധരിക്കൂ, സാമൂഹിക അകലം പാലിക്കൂ' എന്നായിരുന്നു വാക്കുകൾ.

 

'ഇന്ത്യയില്‍ കോവിഡ് കേസുകള്‍ നിരന്തരം വര്‍ദ്ധിച്ച്‌ കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ മാത്രമേ ഇത് നിയന്ത്രിക്കാൻ കഴിയുകയുള്ളൂ. മാസക്ക് ധരിക്കലും, സാമൂഹിക അകലം പാലിക്കലും വളരെ പ്രധാനമായ കാര്യമാണ്.

 

നിര്‍ഭാഗ്യവശാല്‍ വലിയ വിഭാഗം ആളുകള്‍ ഇത്തരം നിര്‍ദേശങ്ങള്‍ സ്വീകരിക്കാതെ . അത്തരക്കാരെ ബോധവത്ക്കരിക്കുകയാണ് ഞാന്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്' യമദേവ വേഷം ധരിച്ച കലാകാരന്‍ പറഞ്ഞു.

 

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് കണക്കില്‍ എടുത്ത് ഉത്തര്‍ പ്രദേശിന്റെ പല മേഖലയിലും നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി കടുപ്പിച്ചിട്ടുണ്ട്.

 

 

നോയിഡ, അലഹബാദ്, മീററ്റ്,ഗാസിയാബാദ് എന്നീ നഗരങ്ങളില്‍ രാത്രി കാല കര്‍ഫ്യൂ ഏപ്രില്‍ 8 മുതല്‍ നടപ്പാക്കിയിരുന്നു. അവശ്യ സേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരിക്കുകയാണ്.

ഇതുവരെ ഉള്ളതില്‍ വച്ച്‌ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകളാണ് ഇന്ന് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതാണ്ട് 1.5 ലക്ഷത്തോളം ആളുകള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിതീകരിച്ചെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 10 ലക്ഷമായി കൂടുകയും. തുടര്‍ച്ചയായി 4ാമത്തെ ദിവസമാണ് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളില്‍ പോകുന്നത്. നാല് ദിവസത്തിനിടെ 6.16 ലക്ഷം ജനങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 3335 പേര്‍ മരണപ്പെടുകയും ചെയ്തിരിക്കുന്നു.

മഹാരാഷ്ട്രിയലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച്ചകളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച മഹാരാഷ്ട്രിയല്‍ 58,993 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.

കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് മിക്ക സംസ്ഥാനങ്ങളും. ഡല്‍ഹിയില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്ക്കൂളുകളും കോളേജുകളും അടഞ്ഞ് കിടക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (16 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (32 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (33 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends