ജാതി സംഘടനത്തിൽ തമിഴ്‌നാട്ടിൽ ദളിത് യുവാക്കളെ കൊലപ്പെടുത്തി; പത്തിലേറെ പേര്‍ക്കായി അന്വേഷണം ഊര്‍ജിതം, ആറുപേർ പോലീസ് കസ്റ്റഡിയിൽ

ജാതി സംഘട്ടനവുമായി ബന്ധപ്പെട്ട് രണ്ട് ദലിത് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറു പേര്‍ അറസ്റ്റിലായി. പത്തിലേറെ പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നു. തമിഴ്നാട് റാണിപേട്ട് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
പുലി എന്ന ആര്‍. സുരേന്ദ്രന്‍, എസ്. കാര്‍ത്തിക്, പി. സക്തിയ , ആര്‍. അജിത്, ആര്‍. മാധവന്‍, വി. നന്ദകുമാര്‍, എന്നിവരാണ് പോലീസ് പിടിയിലായിരിക്കുന്നത്. ബുധനാഴ്ച രാത്രിയില്‍ അറകോണം ഗുരുവാരജന്‍പേട്ടയിലാണ് സംഘട്ടനം നടന്നത്.
ഗൗതം നഗറിലെ സെമ്പേ ട് സൂര്യ (26), സോകന്നൂര്‍ അര്ജുനന് (25) എന്നീ യുവാക്കളാണ് സംഘര്‍ഷത്തില്‍ കുത്തേറ്റ് മരണപ്പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മദന്‍, വല്ലരസു, സൗന്ദരരാജന് എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് സംഭവം നടന്നത്. അര്‍ജുനനും സൂര്യയും ദലിത് സംഘടനയായ വിടുതലൈ ശിറുതൈകള്‍ കക്ഷി സ്ഥാനാര്‍ഥി ഗൗതം സന്നക്കുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്നു. വണ്ണിയര്‍ സമുദായത്തിന്റെ പിന്‍ബലമുള്ള അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി എസ്. രവിയാണ് എതിരാളിയായി നിന്നത്.
ബസ്സ്റ്റോപ്പില്വെച്ച് ദലിത് - വണ്ണിയര്‍ സമുദായങ്ങളില്‍പെട്ടവര്‍ തമ്മിലുള്ള വാക്പോരും കയ്യേറ്റവും കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് റാണിപേട്ടിലും സമീപ പ്രദേശങ്ങളിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























