ആറ് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ മുത്തച്ഛനും അമ്മയുടെ ബന്ധുവും അറസ്റ്റില്‍
ആറ് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ മുത്തച്ഛനും അമ്മയുടെ ബന്ധുവും അറസ്റ്റില്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധിച്ച അമ്മയുടെ ചോദ്യം ചെയ്യലിലാണ് ക്രൂരപീഡനത്തിന്റെ വിവരം പുറത്ത് വന്നത്. തുടര്‍ന്ന് അമ്മ നല്കിയ പരാതിയിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മയുടെ ബന്ധു കുട്ടിയേയും മൂന്ന് വയസുള്ള സഹോദരനേയും സമോസ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി. ബന്ധുവീട്ടിലേക്ക് എന്നുപറഞ്ഞായിരുന്നു ഇയാള്‍ കുട്ടികളെ കൊണ്ട് പോയത്. ഇവരുടെ മുത്തച്ഛനും ഇവിടെയുണ്ടായിരുന്നു. ഇവര്‍ കുട്ടികളെ ഒരു മുറിയില്‍ അടച്ചിട്ട ശേഷം പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. മൂന്നുവയസുകാരനായ സഹോദരന് മുന്നില്‍ വച്ചായിരുന്നു ഇരുവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം കുട്ടിക്ക് 20 രൂപ കൊടുത്ത ശേഷം വിവരം ഒരാളോടും പറയരുതെന്നും ഇവര്‍ കുട്ടിയോട് പറഞ്ഞു. ഇതിന് ശേഷം സമോസ വാങ്ങി നല്കിയ ശേഷം കുട്ടികളെ തിരികെ വീട്ടില്‍ വിടുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha