Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മാസ്‌ക് വേണ്ട പൂജ മതി, കൊവിഡിനെ തുരത്താൻ എയർപോർട്ടിൽ പൂജ നടത്തി മധ്യപ്രദേശ് ടൂറിസം മന്ത്രി ഉഷ താക്കൂർ...

10 APRIL 2021 10:39 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

കൊവിഡിനെ വ്യാപനം തടയാന്‍ ഇന്‍ഡോര്‍ എയര്‍പ്പോര്‍ട്ടില്‍ പൂജ നടത്തി മധ്യപ്രദേശ് മന്ത്രി. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ഉഷ താക്കൂറാണ് പൂജയ്ക്ക് നേതൃത്വം നൽകിയത്. വെള്ളിയാഴ്ച്ചയായിരുന്നു ഈ സംഭവം അരങ്ങേറിയത്. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക്ക് പോലും ധരിക്കാതെയായിരുന്നു മന്ത്രിയുടെ വിചിത്രമായ ആചാരം. മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ഇവര്‍ പൂജ സംഘടിപ്പിച്ചത്.

ഇന്‍ഡോറിലെ ദേവി അഹല്യാഭായി എയര്‍പോര്‍ട്ടിലാണ് മന്ത്രിയും സംഘവും പൂജയാരംഭിച്ചത്. എയര്‍പോര്‍ട്ടിലെ ജീവനക്കാരും ഇവരോടൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിമാനത്താവളത്തിലെ ദേവി അഹല്യ ബായ് ഹോള്‍ക്കറുടെ പ്രതിമയ്ക്ക് മുമ്പിലായിരുന്നു മന്ത്രിയുടെ പൂജ.

പൂജയില്‍ എയര്‍പോര്‍ട്ട് ഡയറക്ടറും മന്ത്രിയുടെ മറ്റ് സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. മാസ്‌ക് ധരിക്കാതെ പൂജയില്‍ പാടിയും കയ്യടിച്ചും പങ്കെടുക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

പൊതുവെ മാസ്‌ക്ക് ധരിക്കാതെയാണ് ഉഷാ താക്കുറിനെ കണാറുള്ളതെന്ന വിമര്‍ശനവും മന്ത്രിക്കെതിരെ ഉയരുന്നുണ്ട്. മാസ്‌ക് ധരിക്കാതെ പൊതുചടങ്ങില്‍ പങ്കെടുക്കുന്നത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട്, താന്‍ എന്നും ഹനുമാന്‍ ചാലിസ ചൊല്ലാറുണ്ടെന്നും തനിക്ക് മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

ചാണകം കത്തിച്ചു കൊണ്ട് 12 മണിക്കൂറോളം വീട് അണുവിമുക്തമാക്കാമെന്ന പ്രസ്താവനയുമായി ഉഷ താക്കുര്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിനെ തുരത്തുന്നതിനായി ഗോ കൊറോണ, ഗോ കൊറോണ എന്ന കേന്ദ്ര മന്ത്രി രാംദാസ് ആത്തേവാലെയുടെ പ്രാര്‍ത്ഥനയും അതിന് ശേഷം അദ്ദേഹത്തിന് കൊവിഡ് പിടിപെട്ടതും വിവാദങ്ങള്‍ക്ക് വഴി ഒരുക്കിയിരുന്നു.

കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,882 കേസുകളാണ് മധ്യപ്രദേശില്‍ രേഖപ്പെടുത്തിയത്. ഇതിനോടകം 4,000 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുള്ള മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച രാത്രി 8 മണി മുതൽ രണ്ട് ദിവസത്തേക്ക് പൂർണമായ ലോക്ക്ഡൗണിലേക്ക് പോയിരിക്കുകയാണ്. ഏപ്രിൽ 4ന് രോഗ വ്യാപനം തടയുന്നതിനായി രാത്രി 8 മണി മുതൽ രാവിലെ 7 മണി വരെ രാത്രി കർഫ്യു ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച മുതലുള്ള രണ്ടു ദിവസത്തെ ലോക്ക്ഡൗൺ തിങ്കളാഴ്ച രാവിലെ 7 മണിക്കാണ് അവസാനിക്കുക.

ഇതിനു പുറമെ പലചരക്ക്, പച്ചക്കറി, മരുന്ന് കടകൾ ഒഴികെയുള്ള എല്ലാ കടകളും മാളുകളും മാർക്കറ്റുകളും ഏപ്രിൽ 30 വരെ അടഞ്ഞുകിടക്കും. സിനിമാ തീയറ്ററുകൾ, ക്ലബ്ബുകൾ, ഓഡിറ്റോറിയങ്ങൾ, സ്വിമ്മിങ് പൂളുകൾ, ജിമ്മുകൾ, ബ്യൂട്ടി പാർലറുകൾ ഉൾപ്പടെയുള്ളവയും 30 വരെ അടഞ്ഞു കിടക്കും.

വാക്സിന്റെ കുറവ് മൂലം മുംബൈയിലെ സ്വകാര്യ വാക്സിനേഷൻ സെന്ററുകൾ തിങ്കളാഴ്ച വരെ പ്രവർത്തിക്കില്ല. സർക്കാർ കേന്ദ്രങ്ങളിൽ മാത്രമാകും വാക്സിൻ നൽകുക. കോവിഡ് വ്യാപനത്തിന്റെ കണ്ണി തകർക്കുന്നതിനായി എടുക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഞായറഴ്ച എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും യോഗം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചു കൂട്ടിയിട്ടുണ്ട്. ലോക്ക്ഡൗൺ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്കാണ് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. മഹാമാരി തുടങ്ങിയതിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണ് ഇത്.

രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 1,32,05,926 കോടിയായി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും അധികം സജീവ രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് എത്തി.  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (16 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (32 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (33 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends