ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വാക്സിന് പാഴാക്കുന്നത് തമിഴ്നാട്ടില്‍... കേരളത്തിൽ പാഴായി പോകുന്ന വാക്സിന്റെ നിരക്ക് പൂജ്യം....
രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്സിന് പാഴാക്കുന്നത് തമിഴ്നാട്ടില്‍. ഇവിടുത്തെ വാക്സിന് പാഴാക്കല്‍ നിരക്ക് 12.4 ശതമാനമാണ്. രണ്ടാമത് ഹരിയാനയാണ് 10 ശതമാനം, ബിഹാറാണ് മൂന്നാം സ്ഥാനത്ത്.
8.1 ശതമാനമാണ് ഇവിടുത്തെ വാക്സിന് പാഴാകല്‍ നിരക്ക്. തുടര്‍ന്ന് ദില്ലി, ആന്ധ്രപ്രദേശ്, പഞ്ചാബ്, അസാം, മണിപ്പൂര്‍ എന്നിങ്ങനെയാണ് പിന്നീട് വരുന്ന സംസ്ഥാനങ്ങള്‍.
7 ശതമാനം മുതല്‍ 7.2 വരെയാണ് ഇവിടുത്തെ പാഴാക്കല്‍ നിരക്ക്. രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം ശക്തമാകുന്ന പാശ്ചത്തലത്തിലാണ് പാഴായി പോകുന്ന കൊവിഡ് വാക്സിന്റെ കണക്കും ചര്‍ച്ചയാകുന്നത്.
അതേ സമയം കേരളം, പശ്ചിമ ബംഗാള്‍, ലക്ഷദ്വീപ്, അന്തമാന്‍ നിക്കോബാര്‍, കേരളം, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ പാഴായി പോകുന്ന വാക്സിന്റെ നിരക്ക് പൂജ്യമാണ് എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha