കോവിഡ് വ്യാപനം രൂക്ഷം... അതിര്‍ത്തികളില്‍ ജാഗ്രത കര്‍ശനമാക്കാനൊരുങ്ങി കര്‍ണാടക
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ ജാഗ്രത കര്‍ശനമാക്കാനൊരുങ്ങി കര്‍ണാടക. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ നിന്നും കര്‍ണാടകയില്‍ വരുന്ന യാത്രക്കാരില്‍ പരിശോധന കര്‍ശനമാക്കും. നിലവില്‍ ആരോഗ്യമന്ത്രി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണ്. കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ അതിര്‍ത്തികളിലെ പരിശോധന തുടങ്ങും. മെയ് ആദ്യവാരത്തോടെ കോവിഡ് വ്യാപനം ഇരട്ടിയാകുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയതായി ആരോഗ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha