നോയിഡയിലെ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ നൂറ്റമ്പതോളം കുടിലുകള്‍ കത്തിനശിച്ചു
ഉത്തര്‍പ്രദേശിലെ നോയിഡയിലെ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ നൂറ്റമ്പതോളം കുടിലുകള്‍ കത്തിനശിച്ചു. നോയിഡയിലെ ബഹ്ലോല്‍പുര്‍ ഗ്രാമത്തിലെ ചേരിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ 3 വയസുള്ള രണ്ട് കുട്ടികള്‍ മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
സംഭവ സ്ഥലത്തെത്തിയ പോലീസും അഗ്നിശമനസേനാ പ്രവര്‍ത്തകരും ചേര്‍ന്ന് തീ അണച്ചു. തീപ്പിടിത്തത്തിനുളള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha