ഡല്‍ഹിയിലെ കോവിഡ് വ്യാപനം ആശങ്കാജനകമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍

ഡല്‍ഹിയിലെ കോവിഡ് വ്യാപനം ആശങ്കാജനകമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞാല്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങേണ്ടിവരുമെന്നും കേജരിവാള്‍ അറിയിച്ചു.
ലോക്ക്ഡൗണിനോട് സര്‍ക്കാരിന് യാതൊരു താല്‍പര്യവുമില്ല. എന്നാല്‍ കോവിഡ് വ്യാപിക്കുകയും ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്താല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും കേജരിവാള്‍ വ്യക്തമാക്കി.
അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണങ്ങള്‍ നിരത്തി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെി. കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യോഗത്തിലാണ് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ മൂന്ന് കാരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയത്.
പകര്‍ച്ചവ്യാധിയെ നേരിടുന്നതിനായി കമ്മ്യൂണിറ്റി അവബോധവും അതിന്റെ ഇടപെലും പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിന് നേരിടുന്നതിലുള്ള വീഴ്ച, പകര്‍ച്ചവ്യാധി തളര്‍ച്ച, കൃത്യമായി കണ്ടെയ്ന്‍മെന്റ് ഏര്‍പ്പെടുത്തുന്നതിലുള്ള വീഴ്ച എന്നിവയാണ് കോവിഡ് വ്യാപനം രാജ്യത്ത് വര്‍ദ്ധിക്കുന്നതിനുള്ള കാരണമായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
ചില സംസ്ഥാനങ്ങളില്‍ കോവിഡ് വര്‍ദ്ധിക്കുന്നത് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നുണ്ടെന്നും അതിനായി കൂടുതല്‍ കോവിഡ് പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുന്നത് നിര്‍ണ്ണായകമാണെന്നും സര്‍ക്കാര്‍ പറയുന്നു.
അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഇന്ത്യ ബ്രസീലിനെ മറികടന്നു. 93,000 കേസുകളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം കോവിഡ് വ്യാപനത്തിനെ തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുന്നതിനാലും കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും.
https://www.facebook.com/Malayalivartha



























