പഞ്ഞിക്ക് പകരം വലിച്ചെറിഞ്ഞ മാസ്ക് ഉപയോഗിച്ച് മെത്ത നിർമ്മിച്ചു; അധികൃതരെത്തി ഫാക്ടറി പൂട്ടിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ രാജ്യം അതീവ ശ്രദ്ധയോടെയാണ് നോക്കി കാണുന്നതും. ഇതിനിടെ ചില സ്ഥാപനങ്ങള്‍ ലാഭത്തിനുവേണ്ടി കൊവിഡിനോട് കാട്ടുന്ന അലംഭാവത്തിന്റെ വാര്‍ത്തകളും ഇവിടെ നിന്നും പുറത്ത് വരാറുണ്ട്.
ഇത്തരത്തിലൊരു സംഭവമാണ് മഹാരാഷ്ട്രയിലെ ജലഗോണ്‍ ജില്ലയിലെ ഒരു മെത്ത നിര്‍മാണശാലയില്‍ നടന്നിരിക്കുന്നത്. ഇവിടെ മെത്ത നിര്‍മാണത്തിന് പഞ്ഞിക്ക് പകരം ഉപയോഗിച്ചത് വലിച്ചെറിഞ്ഞ മാസ്‌കുകളായിരുന്നു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പഞ്ഞിക്കൊപ്പം മാസ്‌ക് നിറച്ച നിലയില്‍ നിരവധി മെത്തകള്‍ ഇവിടെ നിന്നും കണ്ടെത്തി.
ഫാക്ടറി ഉടമ അജ്മദ് അഹമ്മദ് മണ്‍സൂരിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു.
കൊവിഡ് ആരംഭിച്ച ശേഷം കഴിഞ്ഞ വര്‍ഷം ജൂണിനും സെപ്റ്റംബറിനും ഇടയില്‍ മാസ്‌കും കൈയുറകളും ഉള്‍പ്പെടെ 18000 ടണ്‍ ജൈവമാലിന്യമാണ് സൃഷ്ടിക്കപ്പെടുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
കൊവിഡ് വ്യാപനത്തിനോടൊപ്പം ഈ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക എന്നതും സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്.
ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോള്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്തിലാണ് നിൽക്കുന്നത്.
ലോകത്ത് രോഗബാധിതരാകുന്ന ആറു പേരില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്ന നിലയിലാണ് രാജ്യത്തെ കൊവിഡ് വ്യാപന കണക്കുകൾ.
https://www.facebook.com/Malayalivartha



























