രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു, 904 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിതീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,35,27,717 ആയി കൂടിയിരിക്കുന്നു.
തുടര്‍ച്ചയായി ആറാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷത്തിന് മുകളില്‍ എത്തുന്നത്. 24 മണിക്കൂറിനിടെ 904 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 1,70,179 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരണപ്പെട്ടത്. 1,21,56,529 പേരാണ് ഇതുവരെ രോഗമുക്തിയും നേടി.
മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍. ഇന്നലെ മാത്രം 63,294 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 34 ലക്ഷം കടന്നിരിക്കുന്നു. മരണസംഖ്യ 57,987 ആയി ഉയര്‍ന്നു .
രോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് ഓരോദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികളും കുറഞ്ഞുവരികയാണ്. ഗുരുതരാവസ്ഥയിലായ രോഗികള്‍ക്കുപോലും കിടക്കകള്‍ കിട്ടാത്ത അവസ്ഥയാണ്.
ഒസ്മാനാബാദ് ജില്ലയില്‍ കിടക്കളുടെ കുറവ് മൂലം വീല്‍ ചെയറില്‍ ഇരുത്തിയാണ് രോഗികള്‍ക്ക് ഓക്‌സിജന്‍ നല്കികൊണ്ടിരിക്കുന്നത്. കൊവിഡ് രോഗികളെ ഇപ്പോൾ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കാൻ മടിക്കുകയാണ്.
കൂടാതെ പലയിടങ്ങളിലും ഓക്സിജന്‍ കിട്ടാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കര്‍ണാടകയിലും രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഇന്നലെ മാത്രം രോഗികളുടെ എണ്ണം പതിനായിരം കടക്കുകയാണ്.
ആറുമാസത്തിനുശേഷമാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10,65,290 ആയി കൂടിയിരിക്കുന്നത്.
ഇന്നലെ കേരളത്തില്‍ 6986 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha



























