ലോക്ക് ഡൗൺ പ്രതിസന്ധിയ്ക്കിടെ ഭർത്താവിനെ ഐ ടി കമ്പനി പിരിച്ചുവിട്ടു; മറ്റൊരു ജോലി കിട്ടാത്തതിനാൽ ലൈംഗികത്തൊഴിലാളിയായി: ഭർത്താവിന്റെ ലാപ്ടോപ്പ് രഹസ്യമായി പരിശോധിച്ചപ്പോൾ നിരവധി അര്‍ധനഗ്നരായ സ്ത്രീകള്‍ക്കൊപ്പമുള്ള നഗ്നചിത്രങ്ങൾ, ഒടുവിൽ വിവാഹമോചനം തേടി 24 കാരി

കോവിഡ് പ്രതിസന്ധിയിലായപ്പോൾ ജോലി നഷ്ടമായ ഭര്‍ത്താവ് ലൈംഗികത്തൊഴിലിലേയ്ക്ക് തിരിഞ്ഞതോടെ വിവാഹമോചനം തേടി ഭാര്യ. ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ദമ്പതികളാണ് ഒടുവിൽ വഴി പിരിയാനായി തീരുമാനിച്ചിരിക്കുന്നത്.
ഭാര്യയെ അറിയിക്കാതെ രഹസ്യമായി ഭര്‍ത്താവ് മുൻപോട്ടു കൊണ്ടുപോയിരുന്ന ലൈംഗികത്തൊഴിൽ ഭാര്യ അറിഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത്.
ഭര്‍ത്താവിൽ നിന്ന് വിവാഹമോചനം നേടാനായി യുവതി സുഹൃത്തിൻ്റെ സഹായത്തോടെ വനിതാ ഹെൽപ് ലൈനിൽ ബന്ധപ്പെടുകയായിരുന്നു. പലവട്ടം കൗൺസിലിങ് നല്‍കിയെങ്കിലും ഭര്‍ത്താവിനൊപ്പം ഇനി ജീവിക്കാൻ സാധിക്കില്ലെന്ന് യുവതി തീര്‍ത്തു തന്നെ പറഞ്ഞിരുന്നു. ഒടുവിൽ മൂന്ന് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ പങ്കാളികള്‍ ഡൈവേഴ്‌സ് ആയി.
വനിതാ ഹെല്പ് ലൈനാണ് സംഭവം മാധ്യമങ്ങളോട് പറയുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ഭർത്താവിന്റെ ജോലി നഷ്ട്ടപെട്ടു. കുറച്ചധികം നാള്‍ ശ്രമിച്ചെങ്കിലും മറ്റൊരു ഐടി കമ്പനിയിൽ ജോലി നേടാൻ രാഹുലിന് സാധിച്ചില്ല.
തുടർന്ന് മാസങ്ങള്‍ക്കു ശേഷമാണ് ഭര്‍ത്താവിൻ്റെ പെരുമാറ്റത്തിൽ ചില പ്രശ്നങ്ങളുള്ളതായി കീര്‍ത്തിയുടെ ശ്രദ്ധയിൽ പെടുന്നത്. സദാസമയവും മൊബൈലിലും ലാപ്ടോപ്പിലും സമയം ചെലവഴിക്കുന്ന രാഹുൽ മുന്നറിയിപ്പില്ലാതെയും അസമയത്തും ചില മീറ്റിങുകള്‍ ഉണ്ടെന്നു പറഞ്ഞു പുറത്തേയ്ക്ക് പോകും. ഇതിൻ്റെ വിശദാംശങ്ങള്‍ തന്നോടു പറഞ്ഞിരുന്നില്ലെന്നും കീര്‍ത്തി വ്യക്തമാക്കി. ഇതാണ് രാഹുലിനെപ്പറ്റി സംശയങ്ങള്‍ ഉണ്ടാകാനുള്ള പ്രധാനകാരണം.
ഭര്‍ത്താവിനെപ്പറ്റി സംശയമേറിയതോടെ ഒടുവിൽ ലാപ്ടോപ്പിൽ എന്താണെന്നു പരിശോധിക്കാൻ കീര്‍ത്തി തീരുമാനിച്ചു. നവംബര്‍ മാസത്തിൽ ഐടി ജോലിക്കാരനായ സഹോദരൻ്റെ സഹായത്തോടെ കീര്‍ത്തി പാസ്‍വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയ ലാപ്ടോപ്പ് രഹസ്യമായി പരിശോധിച്ചു.
എന്നാൽ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ലാപ്പിൽ നിന്നും കണ്ടത്. രാഹുലിൻ്റെ നഗ്നചിത്രങ്ങളായിരുന്നു ലാപ്ടോപ്പിൽ ഉണ്ടായിരുന്നത്. ഭര്‍ത്താവിൻ്റെ നിരവധി നഗ്നചിത്രങ്ങളും അര്‍ധനഗ്നരായ സ്ത്രീകള്‍ക്കൊപ്പമുള്ള രാഹുലിൻ്റെ മറ്റു ചില ചിത്രങ്ങളും ഒരു രഹസ്യ ഫോള്‍ഡറിലാണ് കണ്ടെത്തിയത്.
ഭര്‍ത്താവിന് മെയിൽ എസ്കോര്‍ട്ട് ജോലിയാണെന്ന് ഇങ്ങനെയാണ് കീര്‍ത്തി തിരിച്ചറിയുന്നതും. ആവശ്യക്കാരായ സ്ത്രീകളിൽ നിന്ന് പണം വാങ്ങിയ ശേഷം ലൈംഗികവൃത്തി ചെയ്തു വരികയായിരുന്നു ഇയാള്‍.
ഒരു സന്ദര്‍ശനത്തിന് 3000 രൂപ മുതൽ 5000 രൂപ വരെയായിരുന്നു വാങ്ങിയിരുന്നത്. നഗരത്തിൽ നിരവധി ക്ലയൻ്റ്സും രാഹുലിന് ഉണ്ടായിരുന്നെന്ന് കൗൺസിലര്‍ പറയുന്നു. എന്നാൽ ഇക്കാര്യങ്ങള്‍ രാഹുൽ കീര്‍ത്തിയോടു ഒരിക്കലും പറഞ്ഞിരുന്നില്ല.
ലാപ്ടോപ്പിലെ ചിത്രങ്ങള്‍ അടക്കം കാണിച്ച് കീര്‍ത്തി രാഹുലിനെ ചോദ്യം ചെയ്തെങ്കിലും രാഹുൽ സമ്മതിക്കാൻ തയ്യാറായില്ല. ചിത്രങ്ങള്‍ തന്‍റേതല്ലെന്നായിരുന്നു ഇയാൾ നൽകിയ മറുപടി. തുടര്‍ന്ന് ചില അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെ കീര്‍ത്തി മല്ലേശ്വരം പോലീസ് സ്റ്റേഷനിലെ വനിതാ ഹെൽപ് ലൈനിൽ ബന്ധപ്പെടുകയായിരുന്നു.
ഭാര്യയ്ക്കൊപ്പമുള്ള കൗൺസിലിങ് സെഷനിൽ താൻ ലൈംഗികത്തൊഴിലാളിയായി പ്രവര്‍ത്തിച്ചിരുന്ന വിവരം രാഹുൽ വെളിപ്പെടുത്തുകയായിരുന്നു. തന്‍റെ ഒരു അടുത്ത സുഹൃത്തിൽ നിന്നാണ് ഈ ജോലിയുടെ സാധ്യതയെക്കുറിച്ച് അറിഞ്ഞതെന്നും പുതിയ ജോലിയിൽ താത്പര്യം തോന്നുകയായിരുന്നുവെന്നും രാഹുൽ വ്യക്തമാക്കി.
പക്ഷെ, ഭാര്യയെ ഉപേക്ഷിക്കാൻ ഇദ്ദേഹം തയ്യാറായിരുന്നില്ല. ലൈംഗികത്തൊഴിൽ അവസാനിപ്പിക്കാമെന്നും ഇയാള്‍ കൗൺസിലറോടു പറഞ്ഞു. പക്ഷെ ഇനി രാഹുലിനൊപ്പമുള്ള ജീവിതം വേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു കീര്‍ത്തി.
തുടര്‍ന്ന് ദമ്പതികള്‍ പരസ്പര ധാരണയോടെ വിവാഹമോചനവുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് കോടതിയിൽ വിവാഹമോചന ഹര്‍ജി ഫയൽ ചെയ്തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha



























