റഷ്യയുടെ സ്‌പുട്‌നിക്ക് 5 വാക്‌സിന് കേന്ദ്രത്തിന്റെ അടിയന്തര അനുമതി; രാജ്യത്ത് അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ വാക്സിൻ

റഷ്യ വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ സ്‌പുട്‌നിക്ക് 5ന് കേന്ദ്ര സർക്കാർ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. കൊവിഷീൽഡിനും കൊവാക്‌സിനും പുറമെ
രാജ്യത്ത് അംഗീകാരം ലഭിക്കുന്ന മൂന്നാമത് വാക്‌സിനാണ് സ്‌പുട്‌നിക്ക്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ന് ചേർന്ന സബ്‌ജറ്റ് കമ്മിറ്റിയിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡിസ് ലബോറട്ടറീസാണ് ഇന്ത്യയില്‍ സ്പുഡ്നിക് വാക്‌സിന്‍ ഉപയോഗിക്കുന്നതിനുള്ള
അനുമതി സര്‍ക്കാരിനോട് തേടിയിരിക്കുന്നത്. ഇത് സംബന്ധിച്ച് അവര്‍ ഫെബ്രുവരി 24ന് ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
അതിന് സബ്‌ജറ്റ് കമ്മിറ്റിയുടെ മറുപടി ഏപ്രില്‍ ഒന്നിന് നല്‍കി. ഇതിനെ തുടർന്ന് കഴിഞ്ഞ സെപ്‌തംബറിലാണ് റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട് (ആർ.ഡി.ഐ.എഫ്)
ഡോ.റെഡ്‌ഡീസുമായി സഹകരിച്ച് സ്‌പുട്‌നിക്ക് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചത്.
മൂന്നാംഘട്ട പരീക്ഷണത്തിൽ ഇന്ത്യ, വെനസ്വല, ബെലാറസ്, യുഎഇ എന്നിവിടങ്ങളിൽ 91.6 ശതമാനം കാര്യക്ഷമതയാണ് വാക്‌സിൻ പ്രകടിപ്പിച്ചത്. ഡോ.റെഡ്‌ഡീസിന് പുറമെ വിർചൗ ബയോടെക് ലിമിറ്റഡുമായി
200 മില്യൺ ഡോസുകൾക്ക് വേണ്ടിയും സ്‌റ്റെലിസ് ബയോഫാർമ, പനാസിയ ബയോടെക് എന്നിവരുമായും 200 മില്യൺ, 100 മില്യൺ ഡോസുകൾ ഇന്ത്യയിൽ വിതരണം ചെയ്യാനും ആർ.ഡി.ഐ.എഫ് കരാറിലേർപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha



























