കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാസീറ്റുകളിലേക്ക് ഏപ്രില്‍ 30 ന് തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം...വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും
കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാസീറ്റുകളിലേക്ക് ഏപ്രില്‍ 30 ന് തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചു. ഇന്ന് വിജ്ഞാപനം പുറപ്പെടുവിക്കും.
മേയ് രണ്ടിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഇന്നലെ പുറപ്പെടുവിച്ച വിധിയെ തുടര്‍ന്നാണ് തീരുമാനം.
തിരഞ്ഞെടുപ്പിന് ഏപ്രില്‍ 20 വരെ പത്രിക നല്‍കാം. 21ന് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള സമയം ഏപ്രില്‍ 23 വരെ. ഏപ്രില്‍ 30ന് രാവിലെ 9 മുതല്‍ വൈകിട്ട് 4വരെയാണ് വോട്ടെടുപ്പ്.
വൈകിട്ട് അഞ്ചിന് വോട്ടെണ്ണല്‍. രാജ്യസഭാംഗങ്ങളായ കോണ്‍ഗ്രസിലെ വയലാര്‍ രവി, സി.പി.എമ്മിലെ കെ.കെ. രാഗേഷ്, മുസ്ലിം ലീഗിലെ പി.വി. അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി ഏപ്രില്‍ 21ന് പൂര്‍ത്തിയാകുന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.
ഏപ്രില്‍ 12ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശയനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് മരവിപ്പിച്ചിരുന്നു. ഇതിനെതിരെ സി.പി.എമ്മും നിയമസഭാ സെക്രട്ടറിയും നല്കിയഹര്ജികളിലാണ് മേയ് രണ്ടിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവായത്.
https://www.facebook.com/Malayalivartha