രാജ്യത്ത് കൊറോണ വ്യാപനം ശക്തമാകുന്നു: 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1.61 ലക്ഷം പുതിയ കോവിഡ് കേസുകൾ : കേരളത്തിൽ പ്രതിരോധ വാക്സിൻ എത്തിച്ച് കേന്ദ്രം
രാജ്യത്ത് കൊറോണ വ്യാപനം ശക്തമാകുന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1.61 ലക്ഷം പുതിയ കോവിഡ് കേസുകൾ . 879 പേരാണ് കോവിഡ് ബാധിതരായി കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം 1.71.ലക്ഷം കടന്നു. കാര്യങ്ങൾ അതിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ
സംസ്ഥാനത്ത് കൂടുതൽ പ്രതിരോധ വാക്സിൻ ഡോസുകൾ ഇന്നെത്തും. ഭാരത് ബയോടെകിന്റെ കൊവാക്സിൻ ഡോസുകളാണ് എത്തുക. കൊറോണ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വാക്സിനുകൾ നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
രണ്ട് ലക്ഷം ഡോസുകളാണ് സംസ്ഥാനത്ത് ഇന്ന് എത്തുക. തിരുവനന്തപുരം 68000, എറണാകുളം 78000, കോഴിക്കോട് 54000 ഡോസ് വീതം വാക്സിനാണ് എത്തിക്കുക. 50 ലക്ഷം വാക്സിൻ ഡോസുകളാണ് മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധനോട് ആവശ്യപ്പെട്ടിരുന്നത്.
വാക്സിൻ എത്തുന്നതുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക്കിൽ നിന്നും സംസ്ഥാനത്തിന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതുവരെ 1.36 കോടി(1,36,89,453) കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1.22 കോടി(1,22,53,697) പേർ ഇതിനകം രോഗമുക്തരായി.
രാജ്യത്ത് 10 കോടി പേർ ഇതിനോടകം വാക്സിൻ ഡോസ് സ്വീകരിച്ചിട്ടുണ്ട്. കോവിഡ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി വാക്സിനേഷൻ വേഗത്തിലാക്കാനുള്ള മഹാ വാക്സിനേഷൻ ക്യാമ്പുകൾ പല സംസ്ഥാനങ്ങളും നടപ്പിലാക്കുന്നുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത് ഇന്ത്യയിലാണ്. കഴിഞ്ഞ ദിവസം ഇന്ത്യയിൽ 1.60 ലക്ഷം കോവിഡ് കേസുകൾ സ്ഥിരീകരിച്ചപ്പോൾ അമേരിക്കയിൽ 56,522 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബ്രസീലിൽ 40,000ത്തിനടുത്ത് മാത്രമാണ് പുതിയ കേസുകൾ. പ്രതിദിന മരണനിരക്കിൽ അമേരിക്കയേക്കാളും ഇന്ത്യയേക്കാളും മുന്നിലാണ് ബ്രസീൽ. 1,738 പുതിയ കോവിഡ് മരണങ്ങളാണ് ബ്രസീലിൽ സ്ഥിരീകരിച്ചത്.
എന്നാൽ ഇത്തരത്തിൽ കൊറോണ വ്യാപിക്കുന്നതിനിടെ അതിനിർണായകമായ നീക്കം കേരളം നടത്തി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഇന്ന് ഉത്തരവിറക്കും. കടകളും ഹോട്ടലുകളും രാത്രി ഒൻപത് മണിയ്ക്കകം അടയ്ക്കും. പൊതുപരിപാടികൾ നടത്തുന്നതിനും ഇന്ന് മുതൽ നിയന്ത്രണമുണ്ടായിരിക്കും.
https://www.facebook.com/Malayalivartha