ഏഴുവയസ്സുകാരിയെ പത്ത് ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കൾ; കുട്ടിയെ രക്ഷിക്കാനായി മാതാപിതാക്കൾക്ക് പണികൊടുത്തത് അമ്മൂമ്മ: ഒടുവിൽ സംഭവിച്ചത് ഇങ്ങനെ...

തമിഴ്നാട് സേലത്ത് ഏഴുവയസ്സുകാരിയെ മാതാപിതാക്കൾ വ്യവസായിക്ക് പത്തുലക്ഷം രൂപയ്ക്ക്വിറ്റു. സംഭവത്തില്‍ വ്യവസായി ആയ കൃഷ്ണന്‍ എന്നയാളെയും പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും സേലം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
കുട്ടിയുടെ അമ്മൂമ്മ വഴിയാണ് സംഭവം പുറംലോകം അറിഞ്ഞത്. തന്‍റെ ചെറുമകളെ മകള്‍ പത്തുലക്ഷം രൂപയ്ക്ക് വിറ്റു എന്നാരോപിച്ചായിരുന്നു അമ്മൂമ പോലീസിനടുത്ത് എത്തിയിരുന്നത്.
തുടർന്ന് ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. നിലവില്‍ ശിശുസംരക്ഷണ സമിതിയുടെ ചുമതലയിലാണ് കുട്ടി.
ഏപ്രില്‍ 12 തിങ്കളാഴ്ച വൈകിട്ടാണ് പൊലീസിന് പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ കോള്‍ ലഭിക്കുന്നത്. തന്‍റെ മകള്‍ അവളുടെ ഏഴുവയസുകാരിയായ മകളെ കൃഷ്ണന്‍ എന്നയാള്‍ക്ക് പത്ത് ലക്ഷം രൂപയ്ക്ക് വിറ്റു എന്നായിരുന്നു ഇവര്‍ ആരോപിച്ചത്.
തുടര്‍ന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ . ആരോപണം ശരിയാണെന്ന് തെളിഞ്ഞു. എന്നാല്‍ കുട്ടിയെ പണം വാങ്ങി കൈമാറിയതാണെന്നതിന് തെളിവുകളൊന്നുമില്ല.
കുട്ടിക്ക് മികച്ച വിദ്യാഭ്യാസം നല്‍കാമെന്ന് കൃഷ്ണന്‍ പറഞ്ഞിരുന്നു എന്നാണ് അമ്മ പറയുന്നത്. അതേസമയം പോലീസ് കുട്ടിയെ രക്ഷപ്പെടുത്തി ശിശുസംരക്ഷണ സമിതിക്ക് കൈമാറി.
https://www.facebook.com/Malayalivartha



























