ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഹരിദ്വാറില്‍ ഒരുക്കിയ കുംഭമേളയില്‍ പങ്കെടുത്തത് ലക്ഷണക്കണക്കിന് വിശ്വാസികള്‍

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഹരിദ്വാറില്‍ ഒരുക്കിയ കുംഭമേളയില്‍ പങ്കെടുത്തത് ലക്ഷണക്കണക്കിന് വിശ്വാസികള്‍. വിവിധയിടങ്ങളില്‍ നിന്നുള്ള നിരവധിപ്പേരാണ് കുംഭമേളയില്‍ പങ്കെടുക്കാനായി ഇവിടേക്ക് എത്തിയത്.
ഇവരെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്. വൈകുന്നേരം ആറു വരെ 31 ലക്ഷം പേര്‍ ഗംഗാ സ്‌നാനം ചെയ്തുവെന്നാണ് കുംഭമേള പോലീസ് കണ്‍ട്രോള്‍ റൂം തിങ്കളാഴ്ച വിശദമാക്കിയത്.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെ നടന്ന കുംഭമേള വലിയ രീതിയില്‍ കോവിഡ് പടരാന്‍ കാരണമാകുമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
കുംഭമേളയ്ക്ക് എത്തിയവരില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിക്കപ്പെട്ടില്ലെന്നും ആരോപണമുണ്ട്. റാന്‍ഡം കൊറോണ വൈറസ് പരിശോധന നടത്തിയ 9678 പേരില്‍ 26 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 20000 പൊലീസ്, പാരാമിലിട്ടറി സേനയാണ് കുംഭമേളയ്ക്ക് നിയന്ത്രണത്തിനായി നിയോഗിച്ചത്.
"
https://www.facebook.com/Malayalivartha



























