ക്രൈം സീരിയലുകള്‍ കണ്ട് കൊലപാതകത്തിനു പ്രേരണയായി; രക്ഷിതാക്കള്‍ പുറത്തു പോയ തക്കം നോക്കി അമ്മൂമ്മയെ ഇരുമ്പു വടി കൊണ്ട് മര്‍ദ്ദിച്ച് കൊന്ന് പതിനാറുകാരൻ, തെളിവുകള്‍ ഇല്ലാതാക്കാനായി മൃതദേഹം കത്തിച്ച്: ഒടുവിൽ രക്ഷപ്പെടാനായി ഒരു കള്ളകഥയും

ക്രൈം ഷോകളോട് അമിതമായ താല്പര്യം ഒടുവിൽ സ്വന്തം അമ്മൂമ്മയെ തന്നെ കൊന്നു. പതിനാറുകാരന്റെ ഇരുമ്പു വടി കൊണ്ട് അമ്മൂമ്മയെ മര്‍ദ്ദിച്ചു കൊന്നു. ഹോഷിയാര്‍പൂരിലെ ഹരിയാന പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നിരിക്കുന്നത്.
ടിവിയിലെ ക്രൈംഷോകളാണ് വിദ്യാര്‍ത്ഥിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി പ്രതി കുറ്റസമ്മതം നടത്തിയതായും പോലീസ് അറിയിച്ചിട്ടുണ്ട്.
നിരന്തരം തന്നെ ശകാരിക്കുന്നതിനാല്‍ അമ്മൂമ്മയെ വകവരുത്തണമെന്ന് കുട്ടിക്ക് ആഗ്രഹമുണ്ടായിരുന്നു. തുടർന്നായിരുന്നു ക്രൈം സീരിയലുകള്‍ കണ്ട് ഇതിനായി കുട്ടി തന്റെ മനസിനെ പാകപ്പെടുത്തിയത്.
തുടർന്ന് പിന്നീട് കൊലപാതകത്തിനായുള്ള അവസരം നോക്കിയുള്ള കാത്തിരിപ്പായിരുന്നു. രക്ഷിതാക്കള്‍ പുറത്തു പോയ തക്കം നോക്കി കുട്ടി അമ്മൂമ്മയെ ഇരുമ്ബു വടി കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തെളിവുകള്‍ ഇല്ലാതാക്കാനായി മൃതദേഹം കത്തിച്ച് കളയുകയും ചെയ്തു.
പിന്നീട് രക്ഷപ്പെടാനായി ഒരു കള്ളക്കഥയും മെനഞ്ഞു. അജ്ഞാത സംഘം മോഷണത്തിനായി വീട്ടില്‍ കയറിവന്ന് അമ്മൂമ്മയെ കൊലപ്പെടുത്തി എന്നാണ് കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. കുടുംബത്തെ മുഴുവന്‍ വധിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു.
തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് കുട്ടി കുറ്റസമ്മതം നടത്തിയത്. ഏറെ കാലമായി അമ്മൂമ്മ തന്നെ ശാസിക്കുന്നതിനാലാണ് കൊലപാതകം നടത്തിയതെന്ന് കുട്ടി വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha



























