ആരോഗ്യമന്ത്രിയെ സ്വീകരിക്കാനുള്ള തിരക്കിനിടെ ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ചു

ആരോഗ്യമന്ത്രിയെ സ്വീകരിക്കാനുള്ള തിരക്കിനിടെ ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ചു. ചികിത്സ നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് ആക്ഷേപം. ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡ്യെ ആശുപത്രിയിലെ കോവിഡ് ക്രമീകരണങ്ങള്‍ പരിശോധിക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. തലസ്ഥാന നഗരിയിലെ നളന്ദ മെഡിക്കല്‍ കോളജിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.കഴിഞ്ഞ ദിവസമാണ് അച്ഛന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് നാല് ദിവസമായി ആരോഗ്യസ്ഥിതി മോശമായിരുന്നെന്ന് മകന്‍ പറയുന്നു. അച്ഛനെ എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കിടക്കയില്ലെന്ന് പറഞ്ഞ് മടക്കി. തുടര്‍ന്ന് നളന്ദ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകുകയായിരുന്നു. അവിടെ മണിക്കൂറുകള്‍ കാത്ത് നിന്നിട്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തില്ലെന്നും മകന്‍ പറയുന്നു. ചികിത്സയ്ക്ക് കാലതാമസം വന്നതിനെ തുടര്‍ന്നാണ് പിതാവ് മരിച്ചതെന്നാണ് മകന്റെ ആക്ഷേപം.
https://www.facebook.com/Malayalivartha



























