എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വെള്ളക്കെട്ടില്‍ മുക്കി കൊലപ്പെടുത്തി അച്ഛന്‍

എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വെള്ളക്കെട്ടില്‍ മുക്കി കൊലപ്പെടുത്തി പിതാവ്. തെലങ്കാനയിലെ ഷംഷാബാദില്‍ ബുധനാഴ്ച്ചയാണ് സംഭവം നടന്നത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം. കുഞ്ഞിനെ കൊന്ന കാര്യം ഇയാള്‍ തന്നെയാണ് അയല്‍വാസികളെ അറിയിച്ചത്. ജി വിക്രം കുമാര്‍ (25) എന്നയാളാണ് പ്രതി. ഷംഷാബാദിന് സമീപമുള്ള തൊണ്ടുപ്പള്ളി ഗ്രാമത്തിലുള്ള വിക്രം കുമാര്‍ അഞ്ച് വര്‍ഷം മുമ്ബാണ് സ്പന്ദനയെ വിവാഹം കഴിക്കുന്നത്. ബാര്‍ബറായി ജോലി ചെയ്തുവരികയായിരുന്നു. ഷംഷാബാദ് സ്വദേശിയാണ് ഇയാളുടെ ഭാര്യ സ്പന്ദന. അടുത്തിടെയാണ് ഭാര്യയെ വിക്രം കുമാര്‍ സംശയിച്ചു തുടങ്ങിയത്. ഭാര്യയ്ക്ക് മറ്റാരോ ആയി ബന്ധമുണ്ടെന്നായിരുന്നു ഇയാളുടെ സംശയം. ഇതിന്റെ പേരില്‍ ഭാര്യയുമായി നിരന്തരം വഴക്കുമുണ്ടായിരുന്നു. ചൊവ്വാഴ്ച്ച അര്‍ധരാത്രി 1.30 ഓടെ ഇതേ വിഷയത്തില്‍ ഭാര്യയുമായി വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് വീടിന് സമീപമുള്ള വെള്ളക്കെട്ടില്‍ എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നു. ഇതിന് ശേഷം വീട്ടില്‍ തിരിച്ചെത്തി ഉറങ്ങാന്‍ കിടന്നു. എന്നാല്‍ കിടന്നിട്ട് ഉറക്കം വരാത്തതിനെ തുടര്‍ന്ന് വീടിന് ചുറ്റും നടന്നുകൊണ്ടിരിക്കുകയായിരുന്നു. പുലര്‍ച്ചെ വീടിന് പുറത്ത് വിക്രം കുമാറിനെ കണ്ട അയല്‍വാസി അടുത്തുള്ള ചായക്കടയിലേക്ക് ക്ഷണിച്ചു. അയല്‍വാസിക്കൊപ്പം ചായ കുടിക്കാന്‍ നടക്കുന്നതിനിടയിലാണ് വിക്രം കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അയല്‍വാസിയാണ് മറ്റുള്ളവരേയും പൊലീസിനേയും വിവരം അറിയിച്ചത്. വിക്രം കുമാറിനേയും കൊണ്ട് വീട്ടിലെത്തിയ അയല്‍വാസി ഭാര്യയെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഞ്ഞിനെ വെള്ളക്കെട്ടില്‍ കണ്ടെത്തി. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി അധികൃതര്‍ അറിയിക്കുകയായിരുന്നു. സ്പന്ദയുടെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ വിക്രം കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha



























