ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്ബനിയുടെ കോവിഡ് വാക്‌സിന്‍ വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്ബനിയുടെ കോവിഡ് വാക്‌സിന്‍ വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. രക്തം കട്ടപിടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കമ്ബനിയുടെ കോവിഡ് വാക്‌സിന്‍ വിതരണം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. വാക്‌സിന്‍ സ്വീകരിച്ച 6.8 ദശലക്ഷം ആളുകളില്‍ ആറു പേരിലാണ് രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയത്. വാക്‌സിനേഷന്‍ കഴിഞ്ഞ് 6 മുതല്‍ 13 ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയതെന്നും സിഡിസി, എഫ്ഡിഎ അധികൃതര്‍ വ്യക്തമാക്കി. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്റ് പ്രിവന്‍ഷനും യുഎസ് ഫുഡ് ആന്റ് അഡ്മിനിസ്‌ട്രേഷനുമാണ് വാക്‌സിന്‍ വിതരണം നിര്‍ത്തിവയ്ക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 18 മുതല്‍ 48 വയസിനിടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയത്.\
https://www.facebook.com/Malayalivartha



























