രാജസ്ഥാനിൽ കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് രാത്രികാലകര്‍ഫ്യൂ പ്രഖ്യാപിച്ച് സർക്കാർ; കര്‍ഫ്യൂ വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെ

കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് രാജസ്ഥാന്. എല്ലാ നഗരങ്ങളിലും വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. വെള്ളിയാഴ്ച മുതല്‍ ഈ മാസം അവസാനം വരെയാണ് നിയന്ത്രണം. വൈകുന്നേരം അഞ്ചിന് ശേഷം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടയ്ക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോച്ചിംഗ് സെന്ററുകള്‍ക്കും പ്രവര്‍ത്തനാനുമതിയില്ല. പൊതുച്ചടങ്ങുകളും സംഘടിപ്പിക്കാന്‍ പാടില്ല. വിവാഹച്ചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. ചൊവ്വാഴ്ച ആറായിരത്തിലധികം പേര്‍ക്കാണ് രാജസ്ഥാനില്‍ കോവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനമായ ജയ്പുരില്‍ മാത്രം 1325 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിന് മുകളിലാണ്. രാജസ്ഥാനില്‍ ഇതുവരെ മൂവായിരത്തോളം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























