കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങള്‍ ഇന്നലെ രാത്രിയോടെ പ്രാബല്യത്തില്‍

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങള്‍ ബുധനാഴ്ച രാത്രി എട്ടോടെ പ്രാബല്യത്തില്‍വന്നു.
15 ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍. അവശ്യ സര്‍വീസുകള്‍ മാത്രമെ ഈ കാലയളവില്‍ അനുവദിക്കൂ. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.അതിനിടെ മഹാരാഷ്ട്രയില്‍ ഇന്ന് 58,952 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
. 278 പേരാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഇതോടെ 35,78,160 ആയി. 6,12,070 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.
അതേസമയം കേരളത്തില്‍ കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11ന് ഓണ്‍ലൈനായാണ് യോഗം വിളിച്ചിരിക്കുന്നത്. കളക്ടര്‍മാര്‍,എസ്.പിമാര്‍, ഡി,എം.ഒമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
അതേസമയം സംസ്ഥാനത്ത് കൊവിഡ് പരിശോധന കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളി,ശനി ദിവസങ്ങളില്‍ മാസ് പരിശോധന നടത്താനാമ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രണ്ടുദിവസം കൊണ്ട് രണ്ടരലക്ഷം പേരില്‍ പരിശോധന നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ പ്രധാനമായും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെ ആകും കൂടുതലായി പരിശോധിക്കുക.
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും ആലോചനയുണ്ട്. അതത് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നിരോധനാജ്ഞ അടക്കം പ്രഖ്യാപിക്കാന്‍ ഉള്ള അനുമതി കളക്ടര്‍മാര്‍ക്ക് ഇതിനോടകം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ പൊലീസിനെയും സെക്ടറല്‍ മജിസ്ട്രേറ്റ്മാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണം കര്‍ക്കശമാക്കനും ആലോചിക്കുന്നുണ്ട്.
ഈ മാസം 19 മുതല്‍ കൂടുതല്‍ മാസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കി വാക്‌സിന്‍ വിതരണം വേഗത്തിലാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാകും ഇത് നടപ്പിലാക്കുക.വാക്‌സിനേഷന്‍ വഴി ആര്‍ജിത പ്രതിരോധ ശേഷി പരമാവധി പേരില്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം.
രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ വാക്സിന്‍ കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ . ഇത് കൂടാതെ ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ കൂട്ടുന്നതും സിഎഫ്എല്‍ടിസികള്‍ തുടങ്ങുന്നതും യോഗം ചര്‍ച്ച ചെയ്യും.
L
https://www.facebook.com/Malayalivartha



























