ഇന്ത്യയെ പിണക്കാതെ പാകിസ്ഥാന് ആയുധം നല്‍കി റഷ്യയുടെ ഇരട്ടത്താപ്പ് .... ഇന്ത്യയുടെ കൂട്ട് നഷ്ടമാകരുത്: പാക്കിസ്ഥാന് ആയുധം നല്‍കുകയും വേണം: റഷ്യയുടെ വമ്പന്‍ ഇരട്ടത്താപ്പ്: കരുതലോടെ ഇന്ത്യ

പാക്കിസ്ഥാന് ആയുധങ്ങള്‍ നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ഇന്ത്യയെ വിശ്വസ്ത പങ്കാളിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരിക്കുകയാണ് റഷ്യ.
പാക്കിസ്ഥാനു നല്ലവണ്ണം സഹായം നല്‍കുന്നുണ്ട്. മാത്രമല്ല ഇന്തോപസഫിക് നയതന്ത്രത്തില്‍ ഇന്ത്യയെ വിമര്‍ശിക്കുകയും ചെയ്യുന്ന റഷ്യയുടെ പുതിയ നീക്കം കരുതലോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആശയക്കുഴപ്പമില്ലെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും പാക്കിസ്ഥാന്‍ ആയുധം നല്‍കുകയും ഇന്ത്യയെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ് എന്ന കാര്യത്തില്‍ സംശയമില്ല.
റഷ്യന്‍ മിഷന്‍ ഡപ്യൂട്ടി ചീഫ് റോമന്‍ ബബുഷ്‌കിന്‍, റഷ്യന്‍ അംബാസഡര്‍ നിക്കോളെ കുദഷേവ് എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യയെ വിശ്വസ്ത പങ്കാളിയെന്ന് വിശേഷിപ്പിച്ചത്.
സ്വതന്ത്രവും നിയന്ത്രിതവുമായ ബന്ധം മാത്രമാണ് പാക്കിസ്ഥാനുമായുള്ളത് എന്നും അവര്‍ വ്യക്തമാക്കുകയായിരുന്നു. 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യയും പാക്കിസ്ഥാനും പാലിക്കാന്‍ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നുവെന്നും നിര്‍ണായകമായ ചുവടുവയ്പ്പാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ ഇന്തോപസഫിക് നയത്തെ റഷ്യന്‍ അംബാസഡര്‍ നിക്കോളെ കുദഷേവ് വിമര്‍ശിക്കുകയുണ്ടായി. പാശ്ചാത്യ രാജ്യങ്ങള്‍ 'അപകടകരം' എന്നാണ് നീക്കത്തെ വിശേഷിപ്പിച്ചതെന്ന് കുദഷേവ് പറഞ്ഞു. ശീതയുദ്ധകാലത്തെ സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയെ അപേക്ഷിച്ച് ചെറിയ ബന്ധം മാത്രമാണ് പാക്കിസ്ഥാനുമായുള്ളത്. ഭീകരവാദത്തിനെതിരെ പൊരുതുക എന്നത് പൊതു ലക്ഷ്യമാണ്. ഭീകരവാദം ഇല്ലാതാക്കാനാണ് പാക്കിസ്ഥാന് ആയുധങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ഏപ്രില്‍ ആറിന് റഷ്യന്‍ വിദേശകാര്യ മന്ത്രി സേര്‍ജി ലവ്‌റോവ് ഇന്ത്യാ സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് ഇസ്ലാമാബാദിലെത്തിയ ലവ്റോവ് പാക്കിസ്ഥാന് ആയുധങ്ങള്‍ നല്‍കാമെന്ന് ഉറപ്പു നല്‍കുകയായിരുന്നു.
എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് പാകിസ്ഥാന് ആയുധം നല്‍കുക എന്നത് വളരെ വലിയൊരു വെല്ലുവിളിയാണ്.
അതേസമയം റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സീന് ഇന്ത്യയില്‍ ചില ഉപാധികളോടെ ഉപയോഗാനുമതി നല്‍കാന്‍ ശുപാര്‍ശ ചെയ്ത് വിദഗ്ധ സമിതി.
https://www.facebook.com/Malayalivartha



























